HOME
DETAILS

വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരം; പഠനം ഇനി സ്വിറ്റ്‌സര്‍ലാന്റില്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

  
backup
August 10 2023 | 12:08 PM

switzerland-education-news

വിദ്യാര്‍ഥികള്‍ക്ക് സുവര്‍ണാവസരം; പഠനം ഇനി സ്വിറ്റ്‌സര്‍ലാന്റില്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ലോകത്തിലെ ഏറ്റവും സുസ്ഥിരമായ സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളിലൊന്നാണ് സ്വിറ്റ്‌സര്‍ലാന്റ്. അതുകൊണ്ട് തന്നെ അടിസ്ഥാന സൗകര്യങ്ങളിലും ജനങ്ങളുടെ ക്ഷേമത്തിനും വലിയ പ്രാധാന്യമാണ് സ്വിസ് ഗവണ്‍മെന്റ് കല്‍പ്പിക്കുന്നത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴില്‍ സാധ്യതകളുമാണ് സ്വിറ്റ്‌സര്‍ലാന്റ് മുന്നോട്ട് വെക്കുന്നത്. ഇതുകൊണ്ട് തന്നെ വിദേശ വിദ്യാഭ്യാസം സ്വപ്‌നം കാണുന്ന മലയാളികള്‍ക്ക് മികച്ചൊരു ഓപ്ഷനാണ് സ്വിറ്റ്‌സര്‍ലാന്റ്.

യൂറോപ്യന്‍ യൂണിയനിലും, യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വിറ്റ്‌സര്‍ലാന്റില്‍ പഠനത്തിന് ഇളവുകളുണ്ട്. അതേസമയം യൂറോപ്പിന് പുറത്തുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സാധാരണ വിസ നടപടിക്രമങ്ങളുടെ ഭാഗമാവേണ്ടതുണ്ട്.

സ്വിറ്റ്‌സര്‍ലാന്റിലെ ഏതെങ്കിലും യൂണിവേഴ്‌സിറ്റികളില്‍ അഡ്മിഷന്‍ ലഭിച്ചാല്‍ പോലും വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് താമസിക്കുന്നതിനായി സ്വിസ് മൈഗ്രേഷന്‍ അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്. ഇ.യു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ആവശ്യമില്ല. കൂടാതെ നിങ്ങളുടെ വിസ അപേക്ഷ സ്വിസ് എംബസി അംഗീകരിക്കുകയും രാജ്യത്തേക്ക് എത്തുന്നതിന് മുമ്പ് തന്നെ റെസിഡന്റ് പെര്‍മിറ്റ് നേടുകയും വേണം.

സ്വിസ് കോളജുകളില്‍ പഠനത്തിനാവശ്യമുള്ള രേഖകള്‍

  1. സ്വിറ്റ്‌സ്വര്‍ലാന്റിലെ ഏതെങ്കിലും കോളജിലോ, യൂണിവേഴ്‌സിറ്റിയിലോ, സ്‌കൂളിലോ നിങ്ങള്‍ക്ക് അഡ്മിഷന്‍ ലഭിക്കുകയെന്നതാണ് ആദ്യ പടി.
  2. മടക്ക യാത്രയടക്കമുള്ള കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് മതിയായ സാമ്പത്തിക സ്രോതസ് ലഭ്യമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.
  3. ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട വിശ്വാസ യോഗ്യമായ രേഖകള്‍ ഹാജരാക്കണം.
  4. പാസ്‌പോര്‍ട്ട്
  5. പെര്‍മിറ്റ് കാര്‍ഡ് നിര്‍മിക്കുന്നതിനായി രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍
  6. ഭാഷാ വൈധഗ്ദ്യം തെളിയിക്കുന്ന രേഖകള്‍/ സി.വി
  7. താമസ സ്ഥലത്തിന്റെ വിശദമായി വിവരങ്ങള്‍
  8. കോഴ്‌സിന്റെയോ, പ്രോഗ്രാമുകളുടെയോ വിശദമായ വിവരങ്ങള്‍

ഇത്രയും രേഖകളാണ് നിങ്ങള്‍ എംബസിയില്‍ ഹാജരാക്കേണ്ടത്. തുടര്‍ന്ന് മൈഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൂടെ പരിശോധനക്ക് ശേഷമാണ് നിങ്ങള്‍ക്ക് സ്വിറ്റ്‌സ്വര്‍ലാന്റിലേക്ക് പ്രവേശനം അനുവദിക്കുക. നിലവില്‍ വിദ്യാര്‍ഥികള്‍ക്കുള്ള റെസിഡന്റ് പെര്‍മിറ്റിന്റെ കാലാവധി ഒരു വര്‍ഷമാണ്.

മറ്റ് വിദേശ രാജ്യങ്ങളെ പോലെ തന്നെ സ്വിറ്റ്‌സര്‍ലാന്റും വിദേശ വിദ്യാര്‍ഥികള്‍ക്ക് പഠന കാലയളവില്‍ ജോലിയെടുക്കാനുള്ള അനുമതി നല്‍കുന്നുണ്ട്. പക്ഷെ അതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. പാര്‍ട്ട് ടൈമായി ജോലിയെടുക്കുന്നതിന് പഠിക്കുന്ന സ്ഥാപനത്തിന്റെ അനുമതി വേണം. പഠനം പൂര്‍ത്തിയക്കുന്നതിന് ജോലി തടസമാകില്ലെന്നും കോഴ്‌സ് കാലാവധി അധികരിക്കില്ലെന്നും സാക്ഷ്യപ്പെടുത്തിയ രേഖ ഇതിനായി ഹാജരാക്കേണ്ടതുണ്ട്. കൂടാതെ അവധിക്ക് പുറമെ ആഴ്ച്ചയില്‍ 15 മണിക്കൂറില്‍ അധികം ജോലിയെടുക്കാന്‍ സാധിക്കില്ല. മാത്രമല്ല സ്വിറ്റ്‌സ്വര്‍ലാന്റിലെ മറ്റ് തൊഴില്‍ നിയമങ്ങളും വിദ്യാര്‍ഥികള്‍ക്ക് ബാധകമായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago