HOME
DETAILS

പണം മുടക്കാതെ ഇനി ഇ-സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം; വിപ്ലവകരമായ മാറ്റവുമായി കമ്പനി

  
backup
August 10 2023 | 14:08 PM

ebikego-ev-scooter-started-booking-in-october

ഇ.വി സ്‌കൂട്ടറുകള്‍ അരങ്ങുവാരുന്ന ഇന്ത്യന്‍ മാര്‍ക്കറ്റില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനായി പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ് കമ്പനികള്‍. വന്‍കിട വാഹനനിര്‍മ്മാതാക്കളോടൊപ്പം പുതിയ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും രംഗപ്രവേശനം ചെയ്തതോടെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പ്പന മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.ഇപ്പോള്‍ ഇരുചക്ര വാഹന മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഇ-ബൈക്ക്‌ഗോയും തങ്ങളുടെ ഇ-സ്‌കൂട്ടറിനായുളള ബുക്കിങ് ഇന്ത്യയില്‍ ആരംഭിക്കാനൊരുങ്ങുകയാണ്. 2023 ഒക്ടോബറോടെയായിരിക്കും പ്രസ്തുത സ്‌കൂട്ടറിന്റെ ബുക്കിങ് രാജ്യത്ത് ആരംഭിക്കുക. ബുക്കിങ് ആരംഭിച്ചു കഴിഞ്ഞാല്‍ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് സ്‌കൂട്ടര്‍ ഒരു രൂപ പോലും മുടക്കാതെ തികച്ചും സൗജന്യമായി ബുക്ക് ചെയ്യാവുന്നതാണ്.

വിവിധ മാധ്യമങ്ങളില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇ-ബൈക്ക്‌ഗോയുടെ വരാനിരിക്കുന്ന മുവി സിറ്റി ഇലക്ട്രിക് സ്‌കൂട്ടറിന് ട്യൂബുലാര്‍ സ്റ്റീല്‍ ഫ്രെയിമാണുള്ളത്. ഇതിന്റെ മുന്‍ സസ്‌പെന്‍ഷനില്‍ ഒരു ഹൈഡ്രോളിക് ടെലിസ്‌കോപിക് ഫോര്‍ക്കാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. പിന്നിലെ സസ്‌പെന്‍ഷനില്‍ ഒരു സൈഡ് മോണോഷോക്ക് സംവിധാനവും വാഗ്ദാനം ചെയ്യുന്നു. അത് അധിക സുഖത്തിനായി പ്രീലോഡ് അഡ്ജസ്റ്റ്‌മെന്റുമുണ്ട്.മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന്
4.1 CV (3 kW) അല്ലെങ്കില്‍ 35 Nm torque നല്‍കുന്ന ടോററ്റ് ബ്രഷ്‌ലെസ് 48V മോട്ടോറാണ് കരുത്ത് പകരുന്നത്.പരമാവധി ഏഴ് മണിക്കൂര്‍ കൊണ്ടാണ് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്. ഇത് കൂടാതെ വാഹനം
48V (54.6V പരമാവധി വോള്‍ട്ടേജ്) 10A ഇരട്ട ടൊറോട്ട് ബാറ്ററി ചാര്‍ജറിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ഈ സങ്കേതം ഉപയോഗിച്ച് വാഹനത്തിന്റെ ചാര്‍ജിങ് സമയം 4 മണിക്കൂറാക്കി കുറയ്ക്കാന്‍ സാധിക്കും.

Content Highlights:ebikego ev scooter started booking in october 2023



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  2 days ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  2 days ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  2 days ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  2 days ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  2 days ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  2 days ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  2 days ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  2 days ago
No Image

ആല്‍വിനെ ഇടിച്ചത് ബെന്‍സെന്ന് പൊലിസ്

Kerala
  •  2 days ago
No Image

വഖ്ഫ് ആക്ടിനെ ചോദ്യം ചെയ്യാനാവില്ല ; 'മുനമ്പം പ്രദേശവാസികള്‍ക്കെതിരേയുള്ള നടപടിയില്‍ താല്‍ക്കാലിക സ്റ്റേ ആകാം'

Kerala
  •  2 days ago