പോക്കറ്റ് കാലിയാകില്ല; കുറഞ്ഞ വിലയും,മികച്ച മൈലേജുമായി ഹോണ്ടയുടെ പോരാളി വിപണിയിലേക്ക്
ഹോണ്ട എന്ന പേരിന് കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നല്‍കേണ്ട കാര്യമില്ല. ഇന്ത്യന്‍ വിപണിയില്‍ എല്ലാവിധ വാഹന മോഡലുകളിലും മികച്ച വാഹനങ്ങള്‍ പുറത്തിറക്കിയ ഹോണ്ട ഇപ്പോള്‍ പുതിയൊരു ബൈക്ക് വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ്.ഹോണ്ട SP160 എന്ന ബൈക്കാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. മാറ്റ് മാര്‍വല്‍ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് ഡാര്‍ക്ക് ബ്ലൂ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ്, പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളിലാണ് ഹോണ്ട SP160 ബൈക്ക് ലഭ്യമാകുന്നത്.
SP160 മോട്ടോര്‍സൈക്കിള്‍ രണ്ട് ബ്രേക്ക് ഓപ്ഷനുകളില്‍ ലഭ്യമാകും. ബൈക്കിന്റെ സിംഗിള്‍ ഡിസ്‌ക് വേരിയന്റിന് 1.18 ലക്ഷം രൂപയും ഡ്യുവല്‍ ഡിസ്‌ക് വേരിയന്റിന് 1.22 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില. കൂടാതെ പത്ത് വര്‍ഷത്തെ വാറന്റി പാക്കേജും കമ്പനി വാഹനത്തിന് നല്‍കുന്നുണ്ട്. സ്‌പോര്‍ട്ടി ഡിസൈനില്‍ പുറത്തിറങ്ങുന്ന ഈ വാഹനത്തിന് 30 എംഎം വീതിയുള്ള പിന്‍ ടയറും സ്‌പോര്‍ട്ടി മഫ്ളറുമാണുളളത്. ബിഡി2 കംപ്ലയന്റ് 162 സിസി പ്രോഗ്രാംഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ (പിജിഎംഎഫ്‌ഐ) എഞ്ചിനാണ് പുതിയ ഹോണ്ട SP160 മോട്ടോര്‍സൈക്കിളിന് കരുത്ത് നല്‍കുന്നത്. 13.5 എച്ച്പി പവറും 14.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എഞ്ചിനാണ് ഇത്. കൂടാതെ എഞ്ചിന്‍ സ്റ്റോപ്പ് സ്വിച്ച് അടക്കമുളള ഫീച്ചേഴ്‌സുകളും വാഹനത്തിലുണ്ട്.
Content Highlights:honda sp160 launched in indian market
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."