ജെ.ഇ.ഇ മെയിന്‍ 2024; ആദ്യ സെഷന്‍ ഈ രണ്ട് മാസങ്ങളില്‍ നടന്നേക്കും; പരീക്ഷക്കായി തയ്യാറെടുക്കാം
ജെ.ഇ.ഇ മെയിന്‍ 2024; ആദ്യ സെഷന്‍ ഈ രണ്ട് മാസങ്ങളില്‍ നടന്നേക്കും; പരീക്ഷക്കായി തയ്യാറെടുക്കാം
രാജ്യത്തെ വിവിധ ടെക്‌നിക്കല്‍/ എഞ്ചിനീയറിങ് കോളജുകളിലേക്ക് പ്രവേശനം നേടുന്നതിനായി നടത്തുന്ന പൊതു എന്‍ട്രന്‍സ് പരീക്ഷയായ JEE 2024 ന്റെ ആദ്യ സെഷന്‍ അടുത്ത വര്‍ഷം ജനുവരിയിലോ ഫെബ്രുവരിയിലോ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പരീക്ഷയെ സംബന്ധിച്ച് ആധികാരിക വിവരങ്ങള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ( എന്‍.ടി.എ) യുടെ വെബ്‌സൈറ്റില്‍ ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷ തീയ്യതി, സമയം, സെന്ററുകള്‍, എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇനി പുറത്ത് വരാനുള്ളത്.
അടുത്ത വര്‍ഷം ജനുവരി, ഡിസംബര്‍ മാസങ്ങളില്‍ രണ്ട് സെഷനുകളായാണ് JEE 2024 മെയ്ന്‍ പരീക്ഷ നടക്കുക. ഈ വര്‍ഷം അവസാനത്തോടെ പരീക്ഷക്കുള്ള ആപ്ലിക്കേഷന്‍ ഫോം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമായി തുടങ്ങും. രണ്ട് പേപ്പറുകളാണ് പരീക്ഷക്കുള്ളത്. പേപ്പര്‍ 1 (B.E/B.Tech) പേപ്പര്‍ രണ്ടില്‍ (B.Arch/B.plan) ഉള്‍പ്പടും. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കാണ് പരീക്ഷക്ക് അപേക്ഷിക്കാന്‍ സാധിക്കുക.
അപേക്ഷ ഫോം എന്‍.ടി.എയുടെ സൈറ്റില്‍ ഉടന്‍ തന്നെ ലഭ്യമാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് nta.ac.in/ jeemain.nta.nic.in സന്ദര്‍ശിക്കുക.
വിവിധ ഐ.ഐ.ടി, എന്‍.ഐ.ടി, സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ കീഴിലുള്ള ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുകള്‍, യൂണിവേഴ്‌സിറ്റികളിലെ ടെക്‌നിക്കല്‍ കോഴ്‌സുകളിലേക്കുള്ള യോഗ്യരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനാണ് JEE പരീക്ഷ നടത്തുന്നത്. JEE മെയ്ന്‍ പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ പിന്നീട് JEE അഡ്വാന്‍സ്ഡ് പരീക്ഷയും അഭിമുഖീകരിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."