ഇത് ചരിത്രം; രണ്ട് കോടിയുടെ വിദേശ സ്‌കോളര്‍ഷിപ്പ് നേടി ഇന്ത്യന്‍ വിദ്യാര്‍ഥി
ഇത് ചരിത്രം; രണ്ട് കോടിയുടെ വിദേശ സ്‌കോളര്‍ഷിപ്പ് നേടി ഇന്ത്യന്‍ വിദ്യാര്‍ഥി
വിദേശ യൂണിവേഴ്‌സിറ്റികളില്‍ പഠനം ആഗ്രഹിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് സാമ്പത്തികം. ജീവിതച്ചെലവും, പഠന ഫീസുകളും, താമസം, വിസ, ഇന്‍ഷുറന്‍സ് എന്നിവക്കായി ഭീമമായ തുക തന്നെയാണ് വിദേശ രാജ്യങ്ങളില്‍ ചെലവ് വരുന്നത്. ഈ പ്രതിസന്ധി മറികടക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമാണ് സ്‌കോളര്‍ഷിപ്പുകള്‍. പല യൂണിവേഴ്‌സിറ്റികളും വിദേശ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
അത്തരത്തില്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന രണ്ട് കോടി രൂപയുടെ സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടിയ ഇന്ത്യക്കാരന്റെ വാര്‍ത്തയാണിപ്പോള്‍ പുറത്ത് വരുന്നത്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ ടെക്‌നിക്കല്‍ എന്‍.ഐ.ടിയിലെ എം.എസ്.സി ഫിസിക്‌സ് വിദ്യാര്‍ഥിയായ ദീപക് ഭരദ്വാജാണ് സ്വപ്‌ന സമാനമായ നേട്ടം കൈവരിച്ചിരിക്കുന്നത്. പി.എച്ച്.ഡി ഗവേഷണത്തിനാണ് ദീപകിന് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. എന്‍.ഐ.ടി ഹാമിര്‍പൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോളര്‍ഷിപ്പ് തുകയാണ് ദീപക് നേടിയെടുത്തത്.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ ദീപകിന് ക്വാണ്ടം എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്താനാണ് സ്‌കോളര്‍ഷിപ്പ് തുക നല്‍കിയിരിക്കുന്നത്. ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ജോര്‍ജ് ബാരറ്റിന് കീഴില്‍ നാല് വര്‍ഷത്തേക്ക് ഗവേഷണം നടത്താനാണ് ദീപകിന് രണ്ട് കോടി അനുവദിച്ചിട്ടുള്ളത്.
സ്വപ്‌ന സമാനമായ നേട്ടം കൈവരിച്ചതില്‍ തന്റെ അധ്യാപകരോട് നന്ദിയുണ്ടെന്ന് ദീപക് പറഞ്ഞു. ഹാമിര്‍പൂര്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുക സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. വിദേശ പഠനം ലക്ഷ്യം വെക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ദീപകിന്റെ വിജയമെന്ന് എന്‍.ഐ.ടി ഹാമിര്‍പൂര്‍ മാനേജ്‌മെന്റും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."