പ്രവാസികൾക്ക് സന്തോഷവാർത്ത; നാട്ടിലേക്ക് ഇപ്പോൾ പണമയച്ചോളൂ, പൈസ ലാഭിക്കാം
പ്രവാസികൾക്ക് സന്തോഷവാർത്ത; നാട്ടിലേക്ക് ഇപ്പോൾ പണമയച്ചോളൂ, പൈസ ലാഭിക്കാം
ദോഹ: രൂപയുടെ വില വീണ്ടും ഇടിഞ്ഞതോടെ പ്രവാസികൾക്ക് നേട്ടം. നാട്ടിലേക്ക് പണമയക്കുന്നവർക്ക് ഗൾഫ് കറൻസിക്ക് കൂടുതൽ വില ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യക്ക് തിരിച്ചടിയാണ് നേരിടുന്നതെങ്കിലും പ്രവാസികൾക്ക് ഇത് നേട്ടമാണ്. 1000 ഖത്തർ റിയാലിന് 22,746.37 ഇന്ത്യൻ രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ഗൾഫ് മേഖലയിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ഖത്തർ റിയാലാണ്. മൂല്യത്തിൽ 0.9% വർധനയാണ് രേഖപ്പെടുത്തിയത്. ഒരു ഖത്തർ റിയാലിന് 22.75 രൂപ ലഭിക്കും.
ഗൾഫ് മേഖലയിലെ മറ്റു കറൻസികളുടെ വിനിമയ നിരക്കിലും മാറ്റമുണ്ടായി. ഒരു യുഎഇ ദിര്ഹത്തിന് 22.55 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. ഒരു സഊദി റിയാലിന് 22.07 രൂപ ലഭിക്കും.
ഒമാൻ റിയാലും ഇന്ത്യൻ രൂപയുമായുള്ള വിനിമയ നിരക്കിൽ 0.13% വർധനയുണ്ടായി. ഒരു ഒമാൻ റിയാലിന് 215.11 രൂപയാണ് വിനിമയ നിരക്ക്. ഒരു കുവൈത്തി ദിനാറിന് 269.28 രൂപ ലഭിക്കും. ഒരു ബഹ്‌റൈൻ ദിനാറിന് 219.71 രൂപ ലഭിക്കും.
അതേസമയം, ഒരു ഡോളർ ലഭിക്കണമെങ്കിൽ 82.82 രൂപ നൽകണം. നിലവിൽ ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."