ഐ.പി.സിയും സി.ആര്‍.പി.സിയും ഇല്ലാതാവും; ക്രിമിനല്‍ നിയമത്തില്‍ സമഗ്ര പരിഷ്‌കരണം; സുപ്രധാന ബില്‍ ലോക്‌സഭയില്‍
ഐ.പി.സിയും സി.ആര്‍.പി.സിയും ഇല്ലാതാവും; ക്രിമിനല്‍ നിയമത്തില്‍ സമഗ്ര പരിഷ്‌കരണം; സുപ്രധാന ബില്‍ ലോക്‌സഭയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചത്. രാജ്യത്തെ ക്രിമിനല്‍ നീതി നിര്‍വഹണ സംവിധാനത്തെ സമഗ്രമായി പരിഷ്‌കരിക്കുന്നതാണ് നിര്‍ദിഷ്ട നിയമങ്ങളെന്ന് ബില്‍ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഐപിസിക്കു പകരമുള്ള ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) ബില്‍, സിആര്‍പിസിക്കു പകരമുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) ബില്‍, തെളിവു നിയമത്തിനു പകരമുള്ള ഭാരതീയ സാക്ഷ്യ (ബിഎസ്) ബില്‍ എന്നിവയാണ് അമിത് ഷാ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം റദ്ദാക്കല്‍, ആള്‍ക്കൂട്ട കൊലയ്ക്കും പ്രായപൂര്‍ത്തിയാവാത്ത വരെ ബലാത്സംഗം ചെയ്യുന്നതിനും വധശിക്ഷ തുടങ്ങിയ നിര്‍ദേശങ്ങള്‍ ബിഎന്‍എസിലുണ്ട്.
ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പാര്‍ലമെന്റില്‍ ബില്ലുകള്‍ അവതരിപ്പിച്ചത്. നീതിയല്ല, ശിക്ഷയാണ് ബ്രിട്ടീഷ് നിയമങ്ങളുടെ കാതലെന്ന് അമിത് ഷാ പറഞ്ഞു. കാലോചിതമായ മാറ്റം ആവശ്യമാണ്. ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തില്‍ നിന്ന് നിയമങ്ങളെ മാറ്റുന്നത് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമാണ്. രാജ്യത്തെ സാഹചര്യത്തിനും പരിതസ്ഥിതിക്കും അനുസരിച്ചുള്ള മാറ്റമാണിതെന്നും അമിത് ഷാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."