സുപ്രഭാതം സഊദി നാഷണൽ തല പ്രചാരണത്തിന് ഗംഭീര തുടക്കം
ദമാം: സുപ്രഭാതം ദിനപത്രം പ്രചാരണ കാംപയിൻ സഊദിയിൽ സജീവമായി. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ സെൻട്രൽ കമ്മിറ്റികൾ കേന്ദ്രീകരിച്ചാണ് പ്രചരണം നടക്കുന്നത്. ഇതിനായി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പ്രചാരണ സമിതിയെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. സമയബന്ധിതമായി പ്രചരണം സജീവമാക്കാൻ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തു.
സഊദി നാഷണൽ തല ഉദ്ഘാടനം കിഴക്കൻ സഊദിയിലെ ദമാമിൽ നടന്നു. എസ് വൈ എസ് സംസ്ഥാന സിക്രട്ടറിയും കോഴിക്കോട് ഖാദിയുമായ സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ നാഷണൽ തല പ്രചാരണ കാംപയിൻ ഉദ്ഘാടനം ചെയ്തു. എസ് ഐ സി ദേശീയ നേതാക്കളായ ഇബ്‌റാഹീം ഓമശേരി, ബഷീർ ബാഖവി ദമാം എന്നിവർ ആദ്യ വരിക്കാരായി.
ദമാം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സവാദ് ഫൈസി വർക്കല അധ്യക്ഷത വഹിച്ചു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ബാവവി സുപ്രഭാതം പത്രത്തെ കുറിച്ചും കാംപയിൻ വിശദീകരണവും നടത്തി. ദമാം സെൻട്രൽ കമ്മിറ്റി ജനറൽ സിക്രട്ടറി മൻസൂർ ഹുദവി സ്വാഗതവും ദമാം സെൻട്രൽ കമ്മിറ്റി വർക്കിങ് സിക്രട്ടറി ബാസിത് പട്ടാമ്പി നന്ദിയും പറഞ്ഞു. തർബിയത്തുൽ ഇസ്‌ലാം സ്വദർ മുഅല്ലിം മുസ്തഫ ദാരിമി ഉസ്താദ് മജ്ലിസുകൾക്ക് നേതൃത്വം നൽകി. സകരിയ ഫൈസി പന്തല്ലൂർ അവതാരകനായിരുന്നു.
സെപ്റ്റംബർ 15 വരെ നീണ്ടു നിൽക്കുന്ന സഊദി സുപ്രഭാതം പ്രചരണ കാംപയിന്റെ തുടക്കത്തിൽ തന്നെ ആവേശ പൂർവ്വമായ പ്രതികരണമാണ് ലഭിക്കുന്നത്. സെൻട്രൽ, യൂണിറ്റ് തലങ്ങളിൽ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രചാരണ കാംപയിനിൽ കഴിഞ്ഞ വർഷത്തെക്കാൾ കോപ്പികൾ കുത്തനെ ഉയർത്താനുള്ള നടപടികൾ സജ്ജീവമാണ്. വീടുകളിലെ സുപ്രഭാതം പത്രത്തിനു പുറമെ സ്നേഹ പൂർവ്വം സുപ്രഭാതം, ഔദ്യോഗികം സുപ്രഭാതം, ഷോപ്പിംഗ് കോർണർ എന്നിവയും ഏർപ്പെടുത്താൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സെൻട്രൽ യൂണിറ്റ് തലങ്ങളിൽ ഉദ്‌ഘാടന സംഗമം, വായനാനുഭവം (ടേബിൾ ടോക്ക്), ടീ ടൈം, (ആസ്വാദനം), സെമിനാർ,
സിമ്പോസിയം എന്നിവയും നടത്താൻ നാഷണൽ കമ്മിറ്റിയും പ്രചാരണ സമിതിയും നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."