HOME
DETAILS

റോഡ് ശുചീകരണത്തിന്റെ വേഗത കൂട്ടണം; അഞ്ച് ഓട്ടമാറ്റിക്ക് വാഹനം സ്വന്തമാക്കി ദുബൈ

  
backup
August 11 2023 | 18:08 PM

dubai-municipal-corporation-buy-five-vehicles-for-cleaning

ദുബൈ: നഗരത്തിലെ പ്രധാന റോഡുകള്‍ ശുചീകരിക്കുന്നതിനായി അഞ്ച് ഓട്ടമാറ്റിക്ക് വാഹനങ്ങള്‍ കൂടി സ്വന്തമാക്കി ദുബൈ മുനിസിപ്പാലിറ്റി. മിനിറ്റുകള്‍ കൊണ്ട് റോഡും പരിസരവും ഏറ്റവും നന്നായി വൃത്തിയാക്കാന്‍ ശേഷിയുളള രാജ്യാന്തര നിലവാരം പാലിക്കുന്ന വാഹനങ്ങളാണ് ദുബൈ സ്വന്തമാക്കിയത്.ഒരു ദിവസം 2,250 കി.മീ. ദൂരം വൃത്തിയാക്കാന്‍ ശേഷിയുള്ളതാണ് ഓരോ വാഹനവും. അതിവേഗം ശുചീകരണ പ്രവൃത്തികള്‍ ചെയ്യുന്ന 4 പുതിയ വാഹനങ്ങള്‍ കൂടി ഈ വര്‍ഷം മുനിസിപ്പാലിറ്റി ശുചീകരണ വിഭാഗത്തിന്റെ ഭാഗമായെത്തും. പൊടിക്കാറ്റ് വ്യാപകമാകുന്ന സമയങ്ങളില്‍ റോഡില്‍ നിന്നു മണല്‍ നീക്കാന്‍ ഇവ പ്രയോജനപ്പെടും.

റോഡ് വൃത്തിയാക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ ജോലി ഭാരം കുറയ്ക്കുന്നതിനും, വൃത്തിയാക്കല്‍ പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഇത്തരം വാഹനങ്ങള്‍ സഹായിക്കുമെന്നാണ് അധികൃതരുടെ ഭാഷ്യം.പതിവ് വൃത്തിയാക്കലിനൊപ്പം മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രസ്തുത വാഹനത്തിന്റെ സേവനം ഉപയോഗിക്കാം.റോഡ് അപകടങ്ങള്‍, കാറ്റില്‍ മണല്‍ത്തിട്ടകള്‍ രൂപപ്പെടുമ്പോള്‍, വഴിയില്‍ മൃഗങ്ങള്‍ ചാകുമ്പോള്‍, മറ്റ് മാലിന്യങ്ങള്‍ അടി!ഞ്ഞു കൂടുമ്പോഴെല്ലാം ഈ വാഹനങ്ങളും ശുചീകരണ തൊഴിലാളികളും സ്ഥലത്ത് എത്തി പ്രദേശം പൂര്‍വ സ്ഥിതിയിലാക്കും. ഈ വര്‍ഷം 670 തവണ ഇത്തരം സേവനങ്ങള്‍ക്കായി ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ചു.

ദുബൈ മുനിസിപ്പാലിറ്റിയുടെ ശുചീകരണ വിഭാഗത്തിന് 750 വാഹനങ്ങളും ഉപകരണങ്ങളും ഉണ്ട്. ഇതില്‍ 35 വാഹനങ്ങള്‍ക്ക് ഹൈവേകള്‍ ശുചിയാക്കാന്‍ മാത്രമുള്ളതാണ്. കൃഷി അനുബന്ധ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അഗ്രിക്കള്‍ചറല്‍ ഷ്രഡര്‍ മെഷീനുകളും നഗരസഭയ്ക്ക് ഉണ്ട്. ഫാമുകള്‍, പൊതു പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ചു നീക്കം ചെയ്യുന്നതിനാണ് ഈ ഉപകരണങ്ങള്‍ ഉപയോഗിക്കുക.

Content Highlights:dubai municipal corporation buy five vehicles for cleaning



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago