അമേരിക്കയോ യു.കെയോ അല്ല; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയം ഈ യൂറോപ്യന്‍ രാജ്യത്തോടാണ്; കാരണമിത്
അമേരിക്കയോ യു.കെയോ അല്ല; ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയം ഈ യൂറോപ്യന്‍ രാജ്യത്തോടാണ്; കാരണമിത്
വിദേശത്തേക്ക് കുടിയേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമായി ജര്‍മ്മനി മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ യു.കെയും അമേരിക്കയും, കാനഡയുമൊക്കെയായിരുന്നു ഇന്ത്യക്കാര്‍ക്ക് പ്രിയം. ഇപ്പോള്‍ അതിന് മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ജര്‍മ്മന്‍ സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആകെ എണ്ണം 42,000 കടന്നെന്നാണ് വ്യക്തമാക്കുന്നത്. ഒരു വര്‍ഷത്തിനിടക്ക് 25 ശതമാനത്തിന് മുകളിലാണ് കുടിയേറ്റത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.
എന്തായിരിക്കും ഇതിന് കാരണം?
ജര്‍മ്മനിയുടെ കുടിയേറ്റ സൗഹൃദ നിലപാടാണ് ഇതിന് പ്രധാന കാരണമായി കരുതപ്പെടുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ലോകോത്തര യൂണിവേഴ്‌സിറ്റികള്‍ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജര്‍മ്മനി. കൂടാതെ വിദേശ വിദ്യാര്‍ഥികള്‍ക്കായി മികച്ച പഠന സൗകര്യവും തൊഴില്‍ സാധ്യതകളും നല്‍കുന്ന രാജ്യങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങൡ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യം കൂടിയാണ് ജര്‍മ്മനി. കൂടാതെ ഇവിടുത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ കോളജുകളിലും യൂണിവേഴ്‌സിറ്റികളിലും മറ്റ് രാജ്യങ്ങളേക്കാള്‍ താരതമ്യേന കുറഞ്ഞ ട്യൂഷന്‍ ഫീസാണ് ഈടാക്കുന്നത്. ഇക്കാരണം കൊണ്ടും ജര്‍മ്മനി ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സ്വപ്‌ന കേന്ദ്രമായി മാറാന്‍ കാരണമാണ്.
ഇതുകൂടാതെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യാനായി തങ്ങളുടെ കുടിയേറ്റ നിയമങ്ങളിലും ജര്‍മ്മനി അടുത്തിടെ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റുഡന്റ് വിസയില്‍ രാജ്യത്തേക്കെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാമെന്ന് ജര്‍മ്മന്‍ എംബിസി പ്രഖ്യാപിച്ചിരുന്നു. ഇതിനായി പേപ്പര്‍ പ്രിന്റഡ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണെന്ന നിയമമാണ് ജര്‍മ്മനിയുടെ അക്കാദമിക് ഇവാലുവേഷന്‍ സെന്റര്‍ മാറ്റിയെഴുതിയത്.
മാത്രമല്ല ജര്‍മ്മനിക്കും ഇന്ത്യക്കുമിടയില്‍ വിദേശ ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രത്യേക സഹകരണ കരാറിലും ഒപ്പുവെച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലേക്കുമുള്ള വിദ്യാര്‍ഥികളുടെ കുടിയേറ്റം, പഠന ഗവേഷണ വിഷയങ്ങളിലെ സഹകരണം, തൊഴില്‍ സഹകരണം എന്നീ വിഷയങ്ങളാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്കുള്ള റസിഡന്റ് പെര്‍മിറ്റ് 18 മാസത്തേക്ക് നീട്ടാനും, വര്‍ഷത്തില്‍ 3000 തൊഴില്‍ വിസകള്‍ പുതുതായി വിതരണം ചെയ്യാനും ധാരണയായിരുന്നു. ഇൗ കാരണങ്ങളാണ് പ്രധാനമായും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിദ്യാഭ്യാസ കേന്ദ്രമായി ജര്‍മ്മനി മാറാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."