പേയ്‌മെന്റ് ആപ്പുകള്‍ വേണ്ട,യുപിഐ പ്ലഗ്-ഇന്‍ വഴി ഈസിയായി പണമയക്കാം
പേയ്‌മെന്റ് ആപ്പുകള്‍ വേണ്ട,യുപിഐ പ്ലഗ്-ഇന്‍ വഴി ഈസിയായി പണമയക്കാം
പണം പോക്കറ്റില്‍ കൊണ്ടുനടക്കുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ ഡിജിറ്റല്‍ പേയ്‌മെന്റിന്റെ കാലമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ എത്ര ദുരെയുള്ള ആള്‍ക്കും പണം നല്‍കാം. നല്ലൊരു ശതമാനം ആളുകളും ഗൂഗിള്‍ പേ, ഫോണ്‍ പേ ഉപയോഗിക്കുന്നവരാണെന്നാണ് കണക്കുകള്‍. ഇന്നാല്‍ ഇനി ഡിജിറ്റല്‍ പേയ്‌മെന്റ് നടത്താന്‍ ആപ്പുകളുടെ ആവശ്യമില്ലെന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പറയുന്നത്. ഡിജിറ്റല്‍ ഇടപാടുകളുടെ ലോകത്ത് വിപ്ലവകരമായ മുന്നേറ്റമാവാന്‍ തയ്യാറാവുകയാണ് യുപിഐ പ്ലഗ്ഇന്‍. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഈ പുതിയ സംവിധാനം പതുക്കെ അതിന്റെ മുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ്.
നിലവിലുള്ളതിനേക്കാള്‍ ഇടപാടുകള്‍ വേഗത്തിലും, പെയ്‌മെന്റ് സമയത്ത് ഉണ്ടാകുന്ന തടസങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ നേട്ടം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ഫോണ്‍ പേ, ഗൂഗിള്‍ പേ, അടക്കമുള്ള യു.പി.ഐ ട്രാന്‍സാക്ഷന്‍ ആപ്ലിക്കേഷനുകള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. പണം നല്‍കാനായി യു.പി.ഐ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ മറ്റ് ആപ്ലിക്കേഷനുകള്‍ തുറക്കാതെ ഇടപാടും നടത്തുന്നതിലൂടെ ഇടപാടുകളുടെ വിജയ സാധ്യത 15 ശതമാനത്തിലധികം വര്‍ദ്ധിക്കുമെന്നാണ് കണക്കുകൂട്ടല്‍.
യുപിഐ പ്ലഗ്ഇന്‍ എങ്ങനെ പ്രവര്‍ത്തിക്കും?
മര്‍ച്ചന്റ് സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് കിറ്റ് എന്നും അറിയപ്പെടുന്ന ഈ നൂതന ഉപകരണം ഒരു വെര്‍ച്വല്‍ പേയ്‌മെന്റ് വിലാസം ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ ബിസിനസുകളെ സഹായിക്കുന്നു. ചുരുക്കത്തില്‍, ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഗൂഗിള്‍ പേ അല്ലെങ്കില്‍ ഫോണ്‍പേ പോലുള്ള ഒരു മൂന്നാം കക്ഷി ആപ്പ് ഇല്ലാതെ നേരിട്ട് ഇടപാടുകള്‍ നടത്താനാകും.
2022 ജൂലൈയിലാണ് എന്‍പിസിഐ യുപിഐ പ്ലഗ്ഇന്‍ സേവനം അവതരിപ്പിച്ചത്. ഈ സേവനം ബാങ്കുകളുടെ അപേക്ഷകള്‍ വ്യാപാരികളുമായി നേരിട്ട് ബന്ധിപ്പിക്കാനും പേയ്‌മെന്റുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും അനുവദിക്കുന്നു. എന്നാല്‍ വ്യാപാരികള്‍ പേടിഎം, റേസര്‍പേ, ജസ്‌പേ തുടങ്ങിയ വ്യത്യസ്ത പേയ്‌മെന്റ് ഗേറ്റ്‌വേകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ഈ പേയ്‌മെന്റ് ഗേറ്റ്‌വേ സ്ഥാപനങ്ങള്‍ക്ക് അവരുടെ ആപ്പുകള്‍ ബാങ്കുകളുമായി സംയോജിപ്പിക്കേണ്ടതായി വന്നു. ഇത് പരിഹരിക്കുന്നതിന് പേയ്‌മെന്റ് ഗേറ്റ്‌വേ സ്ഥാപനങ്ങള്‍ യുപിഐ പ്ലഗ്ഇന്‍ എസ്ഡികെകള്‍ സമാരംഭിക്കുന്നതിന് ബാങ്കുകളുമായും എന്‍പിസിഐയുമായും പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."