നെഹ്റു ട്രോഫിയില്‍ വീയപുരം ചുണ്ടന് ജലരാജാവ്
നെഹ്റു ട്രോഫിയില്‍ വീയപുരം ചുണ്ടന് ജലരാജാവ്
ആലപ്പുഴ: ആവേശം കൊടുമുടി കേറി, ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് ജലരാജാവ്. ആവേശം വാനോളം എത്തിയ ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് വീയപുരം ചുണ്ടന് കിരീടം നേടിയത്. വീയപുരം പിബിസി പള്ളാത്തുരുത്തി, യുബിസിനടുഭാഗം, കേരള പൊലീസ് മഹാദേവികാട് കാട്ടില്‍ തെക്കെതില്‍, കുമരകം ടൗണ്‍ ബോട്ട് ക്ലബ് ചമ്പക്കുളം എന്നീ ചുണ്ടന് വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുടർച്ചെയായ നാലാം കിരീടമാണ്.
പത്തൊന്‍പത് ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയില്‍ പങ്കെടുത്തത്. ചുണ്ടന് വള്ളങ്ങളുടെ ആവേശപ്പോരില്‍ അഞ്ച് ഹീറ്റ്സുകളില്‍ ഏറ്റവും കുറഞ്ഞ വേഗം കണ്ടെത്തുന്ന നാലെണ്ണമാണ് കലാശപ്പോരിനിറങ്ങുക. പ്രൊഫഷല്‍ തുഴച്ചില്‍കാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചില്‍കാരും ഇത്തവണ ചുണ്ടന് വള്ളങ്ങള്‍ തുഴഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."