ഈ എട്ടു ശീലങ്ങള്‍ നിങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് പഠനം
ഈ എട്ടു ശീലങ്ങള്‍ നിങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുമെന്ന് പഠനം
അടുത്തിടെ വന്ന പഠനമനുസരിച്ച് ഒരാളുടെ ജീവിതശൈലിയിലെ മാറ്റങ്ങള്‍ അവരുടെ ആയുസ്സിനെയും ആര്യോഗത്തെയും കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്.
അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്റെ വാര്‍ഷിക മീറ്റിംഗില്‍ അവതരിപ്പിച്ച പഠനമനുസരിച്ച് ,മധ്യവയസ്സില്‍ ആര്യോഗകരമായ ശീലങ്ങള്‍ സ്വീകരിക്കുന്നതും ആര്യോഗകരമായ ഭാവി കെട്ടിപ്പടുക്കുന്നതും വളരെയധികം സഹായിക്കും. ജീവിതശൈലി മാറ്റങ്ങള്‍ സ്വീകരിക്കുന്നത് പുരുഷന്മാരുടെ ആയുസ്സ് 24 വര്‍ഷവും സ്ത്രീകളുടെ യുസ്സ് 21ഉം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.''ഒന്ന്, രണ്ട്,മൂന്ന്,അല്ലെങ്കില്‍ എട്ട് ജീവിതശൈലി ഘടകങ്ങള്‍ സ്വീകരിക്കന്നതിലൂടെ എത്രമാത്രം നേടാനാകുമെന്ന് ഞങ്ങള്‍ ശരിക്കും ആശ്ചര്യപ്പെട്ടു,എന്ന് വെറ്ററന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഹെല്‍ത്ത് സയന്‍സ് സ്‌പെഷ്യലിസ്റ്റ് ഷുവാന്‍മൈ.ടി,കാള്‍ ഇല്ലിനോയിസ് കോളേജ് ഓഫ് മെഡിസിനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഇവ ശീലമാക്കുക
1.ശാരീരികമായി സജീവമായിരിക്കുക.
2.ഒപിയോയിഡില്‍ നിന്നും മുക്തനാകുക.
3.പുകവലിക്കാതിരിക്കുക.
4.സമ്മര്‍ദ്ദം നിയന്ത്രിക്കുക.
5.ഭക്ഷണക്രമം പാലിക്കുക.
6.മദ്യപാനം കുറക്കുക.
7.നന്നായി ഉറങ്ങുക
8.നല്ല സാമൂഹികബന്ധം പുലര്‍ത്തുക.
ആര്യോഗകരമായ ജീവിതശൈലി സ്വീകരിക്കുന്നത് ദീര്‍ഘായുസ്സിനുളള ഒരു ഗ്യാരണ്ടിയല്ല, മറിച്ച് ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്താനും നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."