മഴയുടെ വിവിധ ഭാവങ്ങള്‍ സമ്മാനിച്ച് 'വര്‍ണപ്പെയ്ത്ത് ' ചിത്രപ്രദര്‍ശനം
കോഴിക്കോട്: മഴയുടെ വിവിധ ഭാഗങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തിയ പെയ്തൊഴിയാതെ മഴവര 'വര്‍ണപ്പെയ്ത്ത് ' ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. മഴ, മഴയ്ക്ക് മുന്‍പ്, മഴയ്ക്കു ശേഷം എന്നിങ്ങനെ വ്യത്യസ്ത ചിത്രങ്ങളിലൂടെ മഴയുടെ വിവിധ ഭാവങ്ങള്‍ അടയാളപ്പെടുത്തുകയാണ് ചിത്രപ്രദര്‍ശനം. മഴ ഓരോരുത്തര്‍ക്കും ഓരോ അനുഭൂതികളാണ് സമ്മാനിക്കുന്നത്.
കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അനുസരിച്ച് മഴയുടെ ഭാവങ്ങളും മാറിക്കൊണ്ടിരിക്കും. പ്രദേശങ്ങള്‍ക്കും ഭൂപ്രകൃതിയ്ക്കുമനുസരിച്ച് മഴ എങ്ങിനെ വ്യത്യാസപ്പെടുന്നുവെന്നും പ്രദര്‍ശനം വ്യക്തമാക്കുന്നു.
ഡാന്‍സിങ് റൈന്‍, റൊമാന്‍സ് ഇന്‍ ദി റൈന്‍, മിസ്റ്റിക് റൈന്‍, റൈന്‍ ഇന്‍ ഫ്ളഡ്, ത്രൂ ഔട്ട് ദ റൈന്‍, ദ നൈറ്റ് റൈന്‍ എന്നിങ്ങനെ മഴയെക്കുറിച്ചുള്ള കഥ പറയുന്ന 42 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. 5000 മുതല്‍ 10,000 വരെയാണ് ചിത്രങ്ങളുടെ വില. മുനീര്‍ അഗ്രഗാമി, ആസാദ് ഉള്ള്യേരി, ഡോ. മുഹമ്മദ്കുട്ടി, കാര്‍ട്ടൂണിസ്റ്റ് കരുണാകരന് പോരാമ്പ്ര, ദിനേഷ് മഞ്ചേരി, പി.കെ നീതു എന്നിവരുടെ ചിത്രങ്ങളാണ് ലതിളകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയ പ്രദര്‍ശനത്തിലുള്ളത്. മഴയെ വരയ്ക്കുന്ന ചിത്രകാരന്മാരെ ഒന്നിപ്പിച്ച് ചൈല്‍ഡ് ഏജാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പ്രൊഫ. ശോഭീന്ദ്രന് ഉദ്ഘാടനം ചെയ്ത പ്രദര്‍ശനം ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."