വാര്‍ഷിക പദ്ധതി അടങ്കലിന് അംഗീകാരം നല്കി
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2016-17 വാര്‍ഷിക പദ്ധതി അടങ്കലിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അഡ്ഹോക് ജില്ലാ ആസൂത്രണ സമിതിയോഗം അംഗീകാരം നല്കി. അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളുടെയും ഏഴു ഗ്രാമപഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതിക്കാണ് അംഗീകാരം നല്‍കിയത്.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് 405.007 ലക്ഷം, വടകര ബ്ലോക്ക് പഞ്ചായത്ത് 363.62 ലക്ഷം, മേലടി ബ്ലോക്ക് പഞ്ചായത്ത് 471.16 ലക്ഷം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 460.90 ലക്ഷം, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 937.17 ലക്ഷം, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് 459.61 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്ത് 874.21 ലക്ഷം, പെരുമണ്ണ ഗ്രാമപഞ്ചായത്ത് 571.13 ലക്ഷം, അരിക്കുളം ഗ്രാമപഞ്ചായത്ത് 285.47 ലക്ഷം, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 584.35 ലക്ഷം, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 415.47 ലക്ഷം, മൂടാടി ഗ്രാമപഞ്ചായത്ത് 583.56 ലക്ഷം എന്നിങ്ങനെയാണ് അടങ്കല്‍ തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."