HOME
DETAILS

അദബിന്റെ അടിത്തറയില്‍ ആറുനൂറ്റാണ്ട്!

  
backup
August 13 2023 | 08:08 AM

when-the-morning-dawned-uthman-shared-his-dream-with-the-shaykh

ഖായ് ഗോത്ര തലവൻ എർതുഗ്റുൽ (1191-1281) ഏറെ ആദരിക്കുന്ന ആത്മീയ ഗുരുവാണ് ശൈഖ് ഇദേബാലി (1206-1326). അനാറ്റോളിയയിലെ മുസ്‌ലിംകൾക്ക് ഉൾവെളിച്ചം പകരുന്ന മർഗദർശി. തൻ്റെ മകൻ ഉസ്മാൻ(1258-1326) ആ ശൈഖിൻ്റെ ശിക്ഷണത്തിൽ വളരണമെന്നത് എർതുഗ്റുലിൻ്റെ നിർബന്ധമായിരുന്നു.


ശൈഖിനോട് അദബ് കേടാവുന്ന യാതൊരു പെരുമാറ്റവും അരുതെന്നത് ആ പിതാവിൻ്റെ വസിയ്യത്തായിരുന്നു. പിതാവായ തന്നോട് അനാദരവ് കാണിച്ചാൽ പോലും ഗുരുവിനോട് അങ്ങനെ അരുതെന്ന് താക്കീത് നൽകുന്ന വസിയ്യത്ത്.
അങ്ങനെ ശൈഖ് ഇദേബാലിയുടെ നല്ല ശിഷ്യനായി ഉസ്മാൻ മാറി. ആ ഖാൻഖാഇലെ പതിവു സന്ദർശകനായി തീർന്നു. ദിവസങ്ങളോളം അവിടെ താമസിച്ചു. ഒരിക്കൽ ശൈഖിൻ്റെ പർണശാലയിൽവച്ചു ഉസ്മാൻ ഒരു കിനാവ് കണ്ട്. ശൈഖിൻ്റെ മാറിടത്തിൽ നിന്ന് ഒരു ചന്ദ്രൻ ഉദയം ചെയ്തു തൻ്റെ മാറിടത്തിലേക്കു വരുന്നു. അന്നേരം തൻ്റെ പൊക്കിളിൽ നിന്ന് ഒരു ചെടി മുളച്ചുവരുന്നു. അത് പിന്നീട് വളർന്നു വലുതായി, നിരവധി ചില്ലകളിലൂടെ ലോകമാകെ തണലു പരത്തുന്നു. നൈലും ട്രൈഗ്രീസും യൂഫ്രട്ടീസും ഡാന്യൂബും അതിനു താഴെ ഒഴുകുന്നു. വിശ്രമിക്കാനും ആശ്വസിക്കാനും എല്ലാ വിഭാഗം ജനങ്ങളും അവിടെ വരുന്നു...


നേരം വെളുത്തപ്പോൾ, ഉസ്മാൻ തൻ്റെ സ്വപ്നം ശൈഖിനോടു പങ്കുവച്ചു, അതിൻ്റെ പൊരുളറിയാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. മഹാജ്ഞാനിയായ ഗുരു അതിൻ്റെ പൊരുൾ ഉസ്മാനുപറഞ്ഞു കൊടുത്തു: "നിങ്ങൾ ഒരു മഹാ സാമ്രാജ്യത്തിൻ്റെ സ്ഥാപകനാകും. നിങ്ങളുടെ മക്കളിലൂടെ അതിൻ്റെ ചില്ലകൾ ലോകമാകെ തണൽ പരത്തും. അതിനു ഞാൻ നിമിത്തമാകും എന്നതിനർഥം എൻ്റെ മകളെ താങ്കൾ വിവാഹം ചെയ്യുമെന്നാണ്..."


ശൈഖിൻ്റെ വാക്കുകൾ ഉസ്മാനെ കൂടുതൽ ആവേശഭരിതനാക്കി. സി.ഇ 1289 ൽ ശൈഖ്, തൻ്റെ മകൾ റാബിഅ ബാല ഖാതൂൻ എന്നവളെ ഉസ്മാനു വിവാഹം ചെയ്തു കൊടുത്തു. ഉസ്മാന് ഊർജവും ആവേശവും നൽകി ശൈഖ് ഇദേ ബാലി മുന്നിൽ നിന്നു.
ആത്മീയമായി നിയന്ത്രിച്ചു. പിന്നീട് ഉസ്മാൻ്റെ തേരോട്ടമായിരുന്നു. ഖായ് ഗോത്ര തലവൻ എന്നയിടത്തു നിന്ന്, ആദ്യം സൽജൂക്കികളുടെ ആശ്രിത രാജ്യമായി തുടങ്ങുകയും അവരുടെ കാലശേഷം, സ്വതന്ത്ര സാമ്രാജ്യമായി രംഗത്തു വരികയും ചെയ്തു.
തൻ്റെ ശൈഖും ഭാര്യാ പിതാവുമായ ഇദേബാലി ബറക്കത്തിനു നൽകിയ വാൾ കൈയിൽ പിടിച്ചു സി.ഇ 1299ൽ ഉസ്മാൻ ഒരു പുതിയ സാമ്രാജ്യത്തിൻ്റെ സുൽത്വാനായി സ്ഥാനമേറ്റു. അങ്ങനെ ഖാൻഖാഇൽ വച്ചു കണ്ട ആ സ്വപ്നം സഫലമായി. ലോകമാകെ വേരുകളും ശാഖകളുമുള്ള ഏറ്റവും വലിയ സാമ്രാജ്യങ്ങളിലൊന്നായി ഉസ്മാനീ സാമ്രാജ്യം മാറി. നൈലും ട്രൈഗ്രീസും യൂഫ്രട്ടീസും ഡാന്യൂബും അവരുടെ കീഴിൽ വന്നു. ഉസ്മാനുൽ ഗാസിയുടെ സന്താന പരമ്പരയിലൂടെ മുപ്പത്തി അഞ്ച് ഖലീഫമാർ ആ സാമ്രാജ്യം നിയന്ത്രിച്ചു. ഒന്നാം ലോക മഹായുദ്ധത്തെ തുടർന്നു ഇസ് ലാംവിരുദ്ധ ചേരി കുഴിച്ച കുഴിൽ വീണു,1918ൽ ഉസ്മാനിയ്യ ഖിലാഫത്ത് തകരുന്നതുവരെയുള്ള ആറു നൂറ്റാണ്ടുകാലം ശൈഖ് ഇദേബാലിയുടെ ആത്മീയ വാളും ഉസ്മാൻ്റെ മക്കളും മുസ്‌ലിം ലോകത്തെ നിയന്ത്രിച്ചു.


(മുഹമ്മദ് ഫരീദ് ബക്: താരീഖു ദ്ദൗലത്തിൽ ഉസ്മാനിയ്യ. പേജ് 115-116, ഇസ്വാമുദ്ദീൻ ത്വാശ്കുബ്റാ സാദ: ശഖാഇഖു ന്നുഅമാനിയ്യ ഫീ ഉലമാഇ ദൗലത്തിൽ ഉസ്മാനിയ്യ. പേജ്:7)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago