കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശി രാജീവന്റേത്
മൃതദേഹം എറണാകുളം സ്വദേശി രാജീവന്റേത്
കോഴിക്കോട്: കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പെയിന്റിങ് തൊഴിലാളിയായ രാജീവന് ആണ് മരിച്ചത്. ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എറണാകുളം വൈപ്പിന്‍ സ്വദേശിയായ രാജീവന് 35 വര്‍ഷമായി ഊരള്ളൂരിലാണ് താമസം.
രാജീവന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വടകര റൂറലിന്റെ ചുമതലയുള്ള കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു. സംഭവം കൊലപാതകമാണോ എന്ന് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടം നടപടിക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും കമ്മീഷണര്‍ പറഞ്ഞു.
ഊരള്ളൂര്‍-നടുവണ്ണൂര്‍ റോഡില്‍ വയലിനോട് ചേര്‍ന്നാണ് മൃതദേഹം കിടന്നത്. രണ്ടു കത്തിക്കരിഞ്ഞ കാലുകളാണ് ആദ്യം കണ്ടെത്തിയത്. സമീപത്തു നിന്നുമാണ് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയത്. മറ്റു ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്താനായിട്ടില്ല. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മറ്റു ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ ഏഴുമണിക്ക് നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വിശദമായി നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങല്‍ വ്യക്തമാകുന്നത്. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."