എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്കു പുതിയ നേതൃത്വം
ജിദ്ദ: ‘അണിചേരാം സമസ്ത സരണിയില്‍’ എന്ന ശീര്‍ഷകത്തില്‍ സമസ്തയുടെ പതിമൂന്നാം പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ നടത്തി വന്ന മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി ജിദ്ദ സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. കാംപയിൻ കാലയളവിൽ മെമ്പര്‍മാരായി ചേർന്ന ജിദ്ദയിലെ നാലായിരത്തോളം വരുന്ന അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന നാൽപതോളം ഏരിയ കമ്മിറ്റി ഭാരവാഹികളും അംഗത്വ ആനുപാതികമായി നിയോഗിക്കപ്പെട്ട കൗണ്‍സിലര്‍മാരും ചേർന്ന കൗൺസിൽ മീറ്റിലാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ജിദ്ദ ഷറഫിയ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ നാഷണല്‍ കമ്മിറ്റി പ്രതിനിധി മുനീര്‍ ഫൈസി മാമ്പുഴ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറും ഫരീദ് ഐക്കരപ്പടി നിരീക്ഷകനുമായിരുന്നു. എസ്.ഐ.സി നാഷണല്‍ പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ലാ തങ്ങള്‍ പാനൽ അവതരിപ്പിക്കുകയും കൗണ്‍സില്‍ അംഗീകാരം നല്‍കുകയുമായിരുന്നു. എസ്.കെ.എസ് എസ്.എഫ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി മുഖ്യ പ്രഭാഷണം നടത്തി.
പുതിയ ഭാരവാഹികളായി മുസ്തഫ ബാഖവി ഊരകം ചെയര്‍മാന്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രസിഡണ്ട്, സല്‍മാനുല്‍ ഫാരിസ് ദാരിമി പുള്ളിലങ്ങാടി ജ. സെക്രട്ടറി, എന്‍ജിനീയര്‍ ജാബിര്‍ നാദാപുരം ട്രഷറര്‍ എന്നിവരെ തെരഞ്ഞടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ വര്‍കിംഗ് സെക്രട്ടറിയും, സുഹൈല്‍ ഹുദവി കുളപ്പറമ്പ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്.
വൈസ് പ്രസിഡന്റുമാർ: മുജീബ് റഹ്മാനി, മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, എ.ടി ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, സെക്രട്ടറിമാര്‍: അന്‍വര്‍ ഹുദവി കുറ്റാളൂര്‍, മുഹ്‌യുദ്ധീൻ മുഹമ്മദ് അരിമ്പ്ര, തഹ്ദീർ വടകര. ഉപദേശക സമിതി: വൈസ് ചെയര്‍മാന്‍മാര്‍: സയ്യിദ് ഉബൈദുല്ല തങ്ങള്‍, അസീസ് പറപ്പൂര്‍, നജ്മുദ്ദീന്‍ ഹുദവി
അഡ്വൈസറി മെമ്പര്‍മാര്‍: അബൂബകര്‍ ദാരിമി ആലംപാടി, ഉസ്മാന്‍ എടത്തില്‍, മുസ്തഫ ഫൈസി ചേരൂര്‍, കെപി അബ്ദുറഹ്മാന്‍ ഹാജി, സിദ്ദീഖ് ഹാജി ജീപ്പാസ്.
ഉപസമിതികളും അവയുടെ മുഖ്യ ഭാരവാഹികളും:
ദഅവാ ചെയര്‍മാന്‍: നജ്മുദ്ദീന്‍ ഹുദവി, വര്‍ക്കിംഗ് ചെയര്‍മാന്‍: മൊയ്ദീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, കണ്‍വീനര്‍: സൈനുദ്ദീന്‍ ഫൈസി പൊന്മള
എജ്യു വിംഗ് ചെയര്‍മാന്‍: ലത്തീഫ് വിപി, കണ്‍വീനര്‍: അസ്ഗര്‍ മുല്ലപ്പള്ളി, ദാറുസ്സലാം മാനേജ്മെന്റ്റ് ചെയര്‍മാന്‍: മുജീബ് റഹ്മാനി,
കണ്‍വീനര്‍: എന്‍ജിനീയര്‍ ജാബിര്‍ നാദാപുരം
കോഡി നേറ്റര്‍: ഫിറോസ് പരതക്കാട് , സമീര്‍ താമരശ്ശേരി, ടാലെന്റ്റ് ചെയര്‍മാന്‍: സയ്യിദ് നാഫിഉ തങ്ങള്‍, കണ്‍വീനര്‍: അന്‍വര്‍ ഫൈസി, വിഖായ ചെയര്‍മാന്‍: അസീസ് പുന്നപ്പാല, കണ്‍വീനര്‍: ഷൗക്കത് കരുവാരക്കുണ്ട്, മീഡിയ ചെയര്‍മാന്‍ റഫീഖ് കൂളത്ത്, കണ്‍വീനര്‍: നിസാര്‍ മടവൂര്‍, ടീനേജ്: ജമാല്‍ പേരാമ്പ്ര, ജബ്ബാര്‍ ഹുദവി, ഫാമിലി ചെയര്‍മാന്‍ എന്‍ജിനീയര്‍ ജംശീദ്, കണ്‍വീനര്‍: ജലീല്‍ വടകര, റിലീഫ് ചെയര്‍മാന്‍: അബൂബകര്‍ ദാരിമി ആലംപാടി, കണ്‍വീനര്‍: അബ്ദുല്‍ മുസവ്വിര്‍, സിയാറ ചെയര്‍മാന്‍: മുഹമ്മദലി മുസ്‌ലിയാർ, കണ്‍വീനര്‍: ഫത്താഹ് താനൂര്‍, അഷ്‌റഫ് ദാരിമി. ജനറല്‍ സെക്രട്ടറി സല്‍മാനുല്‍ ഫാരിസ് ദാരിമി നന്ദി പ്രകാശിപ്പിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."