ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ജോലി ചെയ്യണ്ട; വിലക്ക്
മോസ്‌കോ: ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉപയോഗിച്ച് തൊഴില്‍ ചെയ്യുന്നതില്‍ നിന്നും ജീവനക്കാരെ വിലക്കി റഷ്യ. ഡേറ്റ സുരക്ഷയെ സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് ഐഫോണ്‍,ഐപാഡ്,മാക്ബുക്ക് തുടങ്ങിയ ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് റഷ്യ, ജോലി സ്ഥലത്ത് നിന്നും വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്കായി ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് റഷ്യന്‍ ഡിജിറ്റല്‍ വികസന മന്ത്രാലയം അറിയിപ്പ് നല്‍കിയിട്ടുണ്ട്.യു.എസ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ആപ്പിള്‍ ഉപകരണങ്ങള്‍ വന്‍തോതില്‍ ഡേറ്റ ചോര്‍ത്തുന്നെന്നാണ് റഷ്യ ആരോപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഗുരുതരമായ ചില സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഐഫോണ്‍ ഉള്‍പ്പെടെയുള്ള ആപ്പിള്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഖത്തറിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. സി.ഐ.എ ഉള്‍പ്പെടെയുളള അമേരിക്കന്‍ ചാര സംഘടനകളും തങ്ങള്‍ക്ക് ആവശ്യമുളള ഡേറ്റകള്‍ ശേഖരിക്കാന്‍ ആപ്പിള്‍ ഉല്‍പന്നങ്ങളെ ഉപയോഗിക്കുന്നു എന്ന തരത്തില്‍ വ്യാപകമായ ആക്ഷേപങ്ങള്‍ പല കേന്ദ്രങ്ങളില്‍ നിന്നും ഇതിന് മുന്‍പും ഉയര്‍ന്ന് കേട്ടിരുന്നു.
Content Highlights:russia ban apple products in work place
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."