HOME
DETAILS

82 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇപ്പോഴും വാടക കെട്ടിടത്തില്‍

  
backup
August 14 2023 | 01:08 AM

82-government-schools-are-still-in-rented-buildings

82 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇപ്പോഴും വാടക കെട്ടിടത്തില്‍

മലപ്പുറം: ആഘോഷത്തോടെ ഹൈടെക് സ്‌കൂളുകള്‍ ഒരുവശത്ത് ഉയരുമ്പോള്‍ സ്വന്തമായി കെട്ടിടം പോലുമില്ലാതെ സംസ്ഥാനത്ത് 82 സര്‍ക്കാര്‍ സ്‌കൂളുകള്‍. ആറ് ടെക്‌നിക്കല്‍ ഹൈസ്‌കൂളും മൂന്ന് ഹൈസ്‌കൂളും 58 എല്‍.പിയും കൂടാതെ 15 യു.പി സ്‌കൂളുകളുമാണ് ഇപ്പോഴും വാടക കെട്ടിടത്തില്‍ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്നത്. ആലപ്പുഴ ജില്ലയിലെ കാവാലം, കോട്ടയത്തെ തീക്കോയ്, കുറിച്ചി, കടപ്ലാമറ്റം, എറണാകുളത്തെ അയവന, ഇലഞ്ഞി എന്നിവിടങ്ങളിലെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തൃശൂരിലെ കുന്നംകുളം,പാലക്കാട് കുഴല്‍മന്ദം,മലപ്പുറം പൊന്മുണ്ടം എന്നീ ഹൈസ്‌കൂളുകളും വാടക കെട്ടിടത്തിലാണ്.

സംസ്ഥാനത്ത് കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് കണ്ണൂര്‍ ജില്ലയിലാണ്. ഇവിടെ 24 സ്‌കൂളുകളാണ് വാടക കെട്ടിടത്തിലുള്ളത്. മലപ്പുറം 14, പാലക്കാട് 12, തൃശൂര്‍ 11, കോഴിക്കോട് എട്ട്, എറണാംകുളം നാല്, കോട്ടയം, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്ന്, വയനാട് രണ്ട്, ആലപ്പുഴ ഒരു സ്‌കൂളുമാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ക്ക് സ്ഥലം കണ്ടെത്തുന്നതിന് നടപടികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയിട്ടില്ല.

എന്നാല്‍ എല്‍.പി,യു.പി സ്‌കൂളുകള്‍ക്ക് സ്വന്തമായി സ്ഥലം കണ്ടെത്താന്‍ കഴിയാത്തതാണ് വാടക നല്‍കി പ്രവര്‍ത്തിപ്പിക്കേണ്ട അവസ്ഥ വരുത്തുന്നത്. ഇവക്ക് തദ്ദേശ സ്ഥാപനങ്ങളാണ് വാടക നല്‍കി വരുന്നത്. വാടക കെട്ടിടത്തിലുള്ള സ്‌കൂളുകള്‍ക്ക് മതിയായ ക്ലാസ് മുറികളും മൈതാനവും ശുചി മുറികളുമടക്കം ഇല്ലാത്ത അവസ്ഥയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago