അവസാന വര്‍ഷമായി, നടന്നത് ഒന്നാം സെമസ്റ്റര്‍ പരീക്ഷ മാത്രം; ബി.വോക് വിദ്യാര്‍ഥികള്‍ അവഗണനയുടെ ക്ലാസ്മുറിയില്‍
അവസാന വര്‍ഷമായി, നടന്നത് ഒന്നാം സെമസ്റ്റര്‍ പരീക്ഷ മാത്രം; ബി.വോക് വിദ്യാര്‍ഥികള്‍ അവഗണനയുടെ ക്ലാസ്മുറിയില്‍
നിലമ്പൂര്‍: കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ അവഗണന പേറി ബി.വോക് ബിരുദ കോഴ്സുകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍. ന്യൂജന്‍ കോഴ്സ് എന്ന നിലയില്‍ മൂന്നുവര്‍ഷം മുമ്പാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലെ എയ്ഡഡ് കോളജുകളില്‍ ഉള്‍പ്പെടെ ബി.വോക് കോഴ്സുകള്‍ ആരംഭിച്ചത്. എന്നാല്‍, മൂന്നാം വര്‍ഷത്തിലേക്ക് കടന്നിട്ടും ഒന്നാം സെമസ്റ്റര്‍ പരീക്ഷ മാത്രമാണ് നടന്നിട്ടുള്ളത്. നാലാം സെമസ്റ്ററിലാണ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടന്നത്. ബാക്കിയുള്ള സെമസ്റ്ററുകളുടെ പരീക്ഷ ഇതുവരെ നടന്നിട്ടില്ല.
ബി.വോക് കോഴ്സുകള്‍ക്കായി സ്വത്രന്ത്ര വകുപ്പ് ഇതുവരെ സ്ഥാപിച്ചിട്ടില്ല. സ്വന്തമായി പരീക്ഷാകണ്ട്രോളറെയും നിയമിച്ചിട്ടില്ല. ഇതുമൂലം പരീക്ഷകള്‍ കൃത്യമായി നടത്താനും സാധിച്ചിട്ടില്ല. സ്കില്‍ കോഴ്സുകള്‍ക്ക് സ്വന്തമായി പഠനവകുപ്പ് ഉണ്ടാക്കണമെന്നിരിക്കേ ഇതു സ്ഥാപിക്കാതെ പല ബോര്‍ഡുകള്‍ക്ക് കീഴിലാണ് കോഴ്സുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാക്കിയുള്ള സെമസ്റ്ററുകളുടെ പരീക്ഷ എന്ന് നടത്തിയാലും ഇനി സപ്ലിമെന്ററിയായാണ് ഇവ എഴുതാനാവുക. പരീക്ഷകള്‍ നടക്കാത്തത് മൂലം കോഴ്സുകളുടെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ് വരെ തടസപ്പെട്ടിരിക്കുകയാണ്.
അതേസമയം പുതിയ കോഴ്സുകളുടെ പരീക്ഷ സംബന്ധമായ ആശയകുഴപ്പം മൂലമാണ് പരീക്ഷകള്‍ വൈകുന്നതെന്നാണ് വിശദീകരണം. പരീക്ഷകള്‍ അടുത്തമാസം ആദ്യവാരത്തില്‍ തന്നെ ആരംഭിക്കുമെന്നും യൂനിവേഴ്സിറ്റി അധികൃതര്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."