HOME
DETAILS

ദിവസവും 4,000 അടി നടക്കൂ; നേരത്തെയുള്ള മരണം തടയാമെന്ന് പഠനം

  
backup
August 14 2023 | 02:08 AM

walk-4000-feet-a-day-it-can-prevent-early-death

ദിവസവും 4,000 അടി നടക്കൂ; നേരത്തെയുള്ള മരണം തടയാമെന്ന് പഠനം

ബ്രസല്‍സ്: പ്രതിദിനം 4,000 അടി നടക്കാമെങ്കില്‍ നേരത്തെയുള്ള മരണം തടയാമെന്ന് പുതിയ പഠനം. ഇതുവരെയുള്ള പഠന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10,000 അടിയെങ്കിലും നടക്കണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയിലെ പഠന പ്രകാരം 2,337 അടി ദിവസവും നടന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാനാകും. 3,967 അടി നടന്നാല്‍ നേരത്തെയുള്ള മരണം ഒഴിവാക്കാനാകുമെന്നും പഠനം പറയുന്നു.

ഹൃദയസംബന്ധമായ അസുഖം മൂലം മാത്രമല്ല മറ്റു കാരണങ്ങള്‍ വഴിയും നേരത്തെയുള്ള മരണം തടയാന്‍ കഴിയും. 17 വിവിധ ഗവേഷണങ്ങളില്‍ പങ്കെടുത്ത 2,26,889 പേരില്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതിനേക്കാള്‍ ഓരോ 500 മുതല്‍ 1,000 അടിയും നടക്കുന്നത് മറ്റു രോഗസാധ്യതയും കുറയ്ക്കും. കൂടുതല്‍ നടക്കുന്നത് നല്ല ആരോഗ്യം നല്‍കുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രോ ഫസര്‍ ബനാച് പറയുന്നു. ഓരോ വര്‍ഷവും 32 കോടി പേരാണ് ശാരീരിക വ്യായാമം ഇല്ലാത്തത് മൂലം മരണത്തിന് ഇരയാകുന്നത്.
60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ കൂടുതല്‍ വ്യായാമം ചെയ്യണമെന്നും പഠനത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  21 days ago