കുവൈറ്റ് കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സി.എച്ച് സെന്റർ ഫണ്ട് കൈമാറി
Kuwait KMCC Mangada constituency Committee handed over funds to CH Center
കുവൈറ്റ് സിറ്റി : നിര്‍മാണം പുരോഗമിക്കുന്ന മങ്കട സി.എച്ച് സെന്ററിന് വേണ്ടി കുവൈറ്റ് കെഎംസിസി മങ്കട മണ്ഡലം കമ്മറ്റി സമാഹരിച്ച ഫണ്ട് കൈമാറി. കുവൈത്തിൽ എത്തിയ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിക്ക് മങ്കട മണ്ഡലം പ്രസിഡന്റ് റാഫി ആലിക്കലാണ് തുക കൈമാറിയത്. ഇതടക്കം പതിനൊന്നു ലക്ഷം രൂപയാണ് മങ്കട സി.എച്ച് സെന്ററിന് വേണ്ടി കുവൈത്തിൽ നിന്നും സ്വരൂപിച്ച് നൽകിയത്. കുവൈറ്റ് കെഎംസിസി അഡ്വസറി ബോർഡ് ചെയർമാൻ സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ, സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണെത്ത്, സംസ്ഥാന ട്രഷറർ എം.ആർ നാസർ, ജില്ല സെക്രട്ടറി ഷാഫി ആലിക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് വാരിയതൊടി, ട്രഷറർ സിറാജ് ചട്ടിപ്പറമ്പ്, ഭാരവാഹികളായ മഷ്ഹൂദ് മണ്ണുംകുളം, സമദ് കാളാവ്, മുസ്തഫ ചട്ടിപ്പറമ്പ് തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."