എസ് ഐ സി റാബിഖ് സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ജിദ്ദ: ‘അണിചേരാം സമസ്ത സരണിയിൽ' എന്ന ശീർഷകത്തിൽ നടന്ന് വന്ന സമസ്ത ഇസ്‌ലാമിക് സെന്റർ മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി റാബിഖ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. റാബിഖ് നൂറുൽ ഇസ്‌ലാം മദ്രസ ഓഡിറ്റോറിയത്തിൽ ചേർന്ന കൗൺസിൽ
സംഗമത്തിൽ നാഷണൽ കമ്മിറ്റി പ്രതിനിധി റാഷിദ് ദാരിമി തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറായിരുന്നു. നിരീക്ഷകനായ അഷ്‌റഫ് തില്ലങ്കേരീയും സംഗമത്തിൽ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡണ്ട് അബ്ദുസലീം പുല്ലാളൂർ പാനൽ സമർപ്പിക്കുകയും കൗൺസിൽ അംഗീകാരം നൽകുകയുമായിരുന്നു.
പുതിയ ഭാരവാഹികളായി സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ചെയർമാൻ, ഹംസ ഫൈസി കാളികാവ് പ്രസിഡണ്ട്, വീരാൻ കുട്ടി ഒറ്റപ്പാലം ജനറൽ സെക്രട്ടറി, അബ്ദുൽ ഖാദർ പാങ്ങ് ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. ഹംസ മുക്കം വർകിംഗ് സെക്രട്ടറിയും, ഫഹദ് മലപ്പുറം ഓർഗനൈസിംഗ് സെക്രട്ടറിയുമാണ്.
വൈസ് ചെയർമാൻമാരായി ഹംസ കപ്പൂർ, അബ്ദുറഹ്മാൻ ഹാജി ഒഴുകൂർ, മജീദ് കൂട്ടിലങ്ങാടി എന്നിവരെയും അഡ്വൈസറി ബോർഡ് അംഗങ്ങളായി അബ്ദുൽ നാസർ ഫറോക്ക്, അബ്ദുൽ അസീസ് കൂട്ടിലങ്ങാടി ഖുലൈസ്, അബ്ദുല്ല മുസ്‌ലിയാർ, മുസ്തഫ (മുത്തു ചെരുപ്പ് കട), ഹംസ കൊണ്ടോട്ടി എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി അബ്ദുൽ സലീം പുല്ലാളൂർ, സക്കീർ നടുത്തൊടി, അഷ്കർ ഫൈസി മാളിയേക്കൽ എന്നിവരെയും, ജോയിൻ സെക്രട്ടറിമാരായി മൊയ്തുപ്പ മേൽമുറി,
ആരിഫ് വെട്ടം കുലൈസ്, ഹാഫിസ് ഒളമതിൽ, നിസാം ബാവ വിളയിൽ എന്നിവരെയും തിരഞ്ഞെടുത്തു.
ഉപസമിതികളും അവയുടെ മുഖ്യഭാരവാഹികളും:*
ദഅവാ ചെയർമാൻ മുനീർ മുസ്‌ലിയാർ മംഗലാപുരം, കൺവീനർ: സിദ്ദീഖ് മുസ്‌ലിയാർ തൂവൽ, എജ്യു വിംഗ് ചെയർമാൻ ഫിറോസ് അബ്ദുള്ള കാസർകോട് കൺവീനർ: അസ്ഹർ മംഗലാപുരം, മദ്രസ മാനേജ്മെന്റ്റ് ചെയർമാൻ ഫഹദ് മലപ്പുറം കൺവീനർ: ഹംസ മുക്കം, ടാലെന്റ്റ് ചെയർമാൻ ഗഫൂർ പള്ളിയാലി, കൺവീനർ: ഷെരീഫ് തൂവൽ, വിഖായ ചെയർമാൻ: ഷംസീർ മമ്പാട്, കൺവീനർ: അനസ് മണ്ണാർക്കാട്, മീഡിയ ചെയർമാൻ ഷാഫി കുലൈസ്, കൺവീനർ: സ്വലാഹുദ്ദീൻ വിളയിൽ, ടീനേജ്: മൂസക്കുട്ടി വാഴയൂർ, കൺവീനർ അസ്ഹർ കാടപ്പടി, ഫാമിലി
ചെയർമാൻ റിയാസ് എനർജിയ, കൺവീനർ: അഷറഫ് മുത്തേടം, റിലീഫ് ചെയർമാൻ റാഫി കണ്ണൂർ, കൺവീനർ: ഹനീഫ കുന്നപ്പുള്ളി, സിയാറ ചെയർമാൻ മൊയ്തുപ്പ മേൽമുറി കൺവീനർ: അബ്ദുൾ നാസർ ഫറൂഖ്. ജനറൽ സെക്രട്ടറി വീരാൻ കുട്ടി നന്ദി പ്രകാശിപ്പിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."