ലുലു ഇന്ത്യാ ഉല്‍സവം ശ്രദ്ധയാകര്‍ഷിച്ചു
ഷാര്‍ജ: ഷാര്‍ജ സംനാനിലെ ലുലു സെന്‍ട്രല്‍ മാളില്‍ കമനീയ ഇന്ത്യന്‍ എത്‌നിക് വസ്ത്രങ്ങളുടെ വിപുല ശ്രേണികള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ വസ്ത്ര ധാരണത്തിലെ പാരമ്പര്യ-ആധുനിക അംശങ്ങള്‍ ഇഴ ചേര്‍ത്ത ഫാഷന്‍ ഷോ സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായ 'ലുലു ഇന്ത്യാ ഉല്‍സവ'ത്തിലാണ് ഒരുക്കിയത്. സംഗീത-നൃത്ത പ്രോഗ്രാമുകളുമുണ്ടായിരുന്നു. ലുലുവിന്റെ ഏറ്റവും പുതിയ എത്‌നിക് വസ്ത്ര ശേഖരമായിരുന്നു ഷോയുടെ ഹൈലൈറ്റ്. ദുബായ് റീജ്യണല്‍ ഡയറക്ടര്‍ തമ്പാന്‍.കെ പൊതുവാള്‍ സദസ്സിന് സ്വാഗതമാശംസിച്ചു. വൈവിധ്യ ശൈലികള്‍ ഉള്‍ക്കൊള്ളുന്ന അതിമനോഹരവും വര്‍ണാഭവുമായ വിവാഹ വസ്ത്രങ്ങള്‍ മുതല്‍ ലെഹങ്കകള്‍, കുര്‍ത്തികള്‍, കുര്‍ത്തകള്‍ എന്നിവയുടെ വലിയ ശേഖരമാണ് അവതരിപ്പിച്ചത്.
തനിഷ്‌ക് ജ്വല്ലേഴ്‌സ്, ഫ്‌ളോര്‍മാര്‍ എന്നിവ ഷോയുടെ വിജയത്തിന് പിന്തുണയായി. വസ്ത്രങ്ങളിലൂടെയും ശൈലിയിലൂടെയും ഇന്ത്യയെ ആഘോഷിക്കാന്‍ തങ്ങളുടെ ഷോപര്‍മാര്‍ക്ക് അവസരമൊരുക്കാനായതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം പറഞ്ഞു. 'ലുലു സെലിബ്രേഷന്‍സ് ഓഫ് ഇന്ത്യ' ഏറ്റവും മികച്ച ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."