കുവൈത്തില്‍ 913 പ്രവാസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
കുവൈത്ത് സിറ്റി: വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈത്തില്‍ ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 913 പ്രവാസികളുടെ ലൈസന്‍സുകള്‍ ട്രാഫിക് വകുപ്പ് സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്.മൂന്ന് മാസം മുതല്‍ സ്ഥിരമായിട്ട് വരെയാണ് വിവിധ കേസുകള്‍ അനുസരിച്ച് ഒരോരുത്തരുടേയും ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തത്. വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് മുതല്‍, കളളക്കടത്തിന് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വരെയുളള നിയമ ലംഘനങ്ങളാണ് കുവൈത്ത് പൊലിസ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നതിന് രണ്ട് പെനാല്‍റ്റി പോയിന്റുകളും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതിനോ അമിത വേഗതയില്‍ വാഹനമോടിക്കുകയോ ചെയ്താല്‍ നാല് പോയിന്റുകളും ആണ് ശിക്ഷ. 14 പെനാല്‍റ്റി പോയിന്റുള്ളവര്‍ക്കാണ് ആദ്യ സസ്‌പെന്‍ഷന്‍ ലഭിക്കുക. മൂന്ന് മാസത്തേക്ക് ലൈസന്‍സ് പിന്‍വലക്കപ്പെടും. വീണ്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ച് 12 പോയിന്റുകള്‍ കൂടെ വന്നാല്‍ ആറ് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇതിന് ശേഷം പത്ത് പോയിന്റുകള്‍ വന്നാല്‍ ഒമ്പത് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഷന്‍ ലഭിക്കും. എട്ട് പോയിന്റുകള്‍ കൂടെ വന്നാല്‍ രു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍. ആറ് പോയിന്റുകള്‍ കൂടെ വന്നാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights:kuwait authorities suspended 913 driving licenses of expatriates
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."