രാജ്യം മണിപ്പൂരിനൊപ്പം; സമാധാനം പുനസ്ഥാപിക്കും: പ്രധാനമന്ത്രി
രാജ്യം മണിപ്പൂരിനൊപ്പം; സമാധാനം പുനസ്ഥാപിക്കും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മണിപ്പൂരിനെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ് മണിപ്പൂരിലുണ്ടായതെന്ന് പറഞ്ഞ മോദി അവിടെ സമാധാനം പുനസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യം മണിപ്പൂരിനൊപ്പമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'കഴിഞ്ഞ ഏതാനും ആഴ്ച്ചകളില്‍ മണിപ്പൂരില്‍ അക്രമത്തിന്റെ തിരമാലകള്‍ കണ്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദൗര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നമ്മുടെ അമ്മമാരും സഹോദരിമാരും അപമാനിക്കപ്പെടുകയും ചെയ്തു. എന്നാല്‍ മേഖലയില്‍ പതുക്കെ സമാധാനം തിരിച്ചുവരികയാണ്. സമാധാനത്തിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവൂ. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. രാജ്യം മണിപ്പൂരിനൊപ്പമുണ്ട്,- മോദി പറഞ്ഞു.
നേരത്തെ രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. സേനകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചതിന് ശേഷം 7.30 തോടെ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യയിലെ നൂറ്റി നാല്‍പ്പത് കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവര്‍ക്കും രക്ത സാക്ഷികള്‍ക്കും ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് ജനസംഖ്യയിലും ഒന്നാമതെത്തിയെന്ന് മോദി പറഞ്ഞു. തുടര്‍ന്നായിരുന്നു മണിപ്പൂരിനെക്കുറിച്ചുള്ള പരാമര്‍ശം. കേരളത്തില്‍ നിന്നുള്ള മൂന്ന് തൊഴിലാളികളടക്കം 1800 വിശിഷ്ടാതിഥികള്‍ ഇത്തവണ ചെങ്കോട്ടയിലെ ചടങ്ങുകള്‍ക്ക് സാക്ഷിയാവാനെത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പാര്‍ലമെന്റ് സ്പീക്കര്‍മാര്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."