'ഭാരത് മാതാ' ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ്; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി
ഭാരത് മാതാ ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണ്; സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ ആശംസ. ഭാരത് മാതാ എന്നത് ഓരോ ഇന്ത്യക്കാരന്റെയും ശബ്ദമാണെന്നും X ല്‍ പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലിപ്പോള്‍ ഭാരത് മാതാ പോലും അസഭ്യവാക്കായി മാറിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അയോഗ്യത കേസില്‍ കുറ്റവിമുക്തനാക്കിയതിന് ശേഷം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് 24 വാക്കുകള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയതില്‍ പ്രതികരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മണിപ്പൂരില്‍ തീകൊളുത്തിയത് കേന്ദ്ര സര്‍ക്കാരാണെന്നും അവര്‍ ഭാരത മാതാവിന്റെ സംരക്ഷകരല്ലെന്നുമായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
താന്റെ സ്‌നേഹിക്കുന്ന ഇന്ത്യയെ മനസിലാക്കാനാണ് 145 ദിവസത്തെ യാത്ര നടത്തിയതെന്ന് വീഡിയോയില്‍ രാഹുല്‍ പറയുന്നുണ്ട്. ഇന്ത്യയെ സംരക്ഷിക്കാന്‍ ഇനിയുമേറെ വേദനയും വിമര്‍ശനങ്ങളും സഹിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും തന്റെ ജീവന്‍ നല്‍കാനും തയ്യാറാണെന്നും രാഹുല്‍ പറയുന്നുണ്ട്. കഴിഞ്ഞി ദിവസം പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലും ഭാരത് ജോഡോ യാത്രയെ കുറിച്ച് രാഹുല്‍ പരാമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."