HOME
DETAILS

പര്‍ദ്ദ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി വീഡിയോ പകര്‍ത്തി; ഐ.ടി ജീവനക്കാരന്‍ പിടിയില്‍

  
backup
August 16 2023 | 12:08 PM

kochi-pardha-mobile-shoot-phone

പര്‍ദ്ദ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തില്‍ കയറി വീഡിയോ പകര്‍ത്തി; ഐ.ടി. ജീവനക്കാരന്‍ പിടിയില്‍

കൊച്ചി: പര്‍ദ്ദ ധരിച്ച് വനിതയെന്ന വ്യാജേന ഇടപ്പള്ളി ലുലു മാളിലെ ശൗചാലയത്തില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. സ്ത്രീകളുടെ ശൗചാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങളെടുത്ത കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശി അഭിമന്യു എം.എ. (23) എന്നയാളെയാണ് കളമശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. ബിടെക് ബിരുദധാരിയായ അഭിമന്യു ഇന്‍ഫോ പാര്‍ക്കിലെ പ്രമുഖ ഐ.ടി സ്ഥാപനത്തില്‍ ജീവനക്കാരനാണ്.

ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. സാധാരണ വേഷത്തില്‍ മാളിലെത്തിയ അഭിമന്യു, ഒഴിഞ്ഞ സ്ഥലത്തുവെച്ച് കയ്യില്‍ കരുതിയിരുന്ന പര്‍ദ്ദ ധരിച്ച് സ്ത്രീകളുടെ ശുചിമുറിയില്‍ കയറി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചുവെച്ചതിനുശേഷം അതില്‍ ചെറിയ ദ്വാരം ഉണ്ടാക്കി ശൗചാലയത്തിന്റെ വാതിലിനോട് ചേര്‍ത്ത് ഒട്ടിച്ചുവെക്കുകയായിരുന്നു.

വാതിലിനു മുന്നില്‍ നിന്നുള്ള അസ്വാഭാവിക പെരുമാറ്റം കണ്ട് സംശയം തോന്നിയ സ്ത്രീകള്‍ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍വേഷത്തില്‍ എത്തിയ പുരുഷനാണ് ഇതെന്നും ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞത്.

ചോദ്യം ചെയ്യലില്‍ പാലാരിവട്ടത്തുള്ള ഒരു തുണിക്കടയില്‍ നിന്നാണ് ഇയാള്‍ പര്‍ദ്ദ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ വീഡിയോ പകര്‍ത്തുവാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ധരിച്ചിരുന്ന പര്‍ദ്ദയും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 354(ഇ) (വോയൂറിസം) , 419 (ആള്‍മാറാട്ടം), ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 66(ഇ) എന്നീ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago