ദമാം സമസ്ത ഇലാമിക് സെന്റർ രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു
ദമാം: 'മതേതരത്വമാണ് ഇന്ത്യയുടെ മതം' എന്ന പ്രമേത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ ദമാം കമ്മിറ്റി രാഷ്ട്ര രക്ഷാ സംഗമം സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ റോയൽ മലബാർ റെസ്റ്റൊറന്റിൽ നടന്ന പരിപാടി പ്രസിഡന്റ് സവാദ് ഫൈസി വർക്കല ഉദ്ഘാടനം ചെയ്തു. സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹ്മാൻ മൗലവി അറക്കൽ മുഖ്യ പ്രഭാഷണം നടത്തി. മൻസൂർ ഹുദവി അധ്യക്ഷനായിരുന്നു.
ദമാം എസ് ഐ സി ചെയർമാൻ അബ്ദുറഹ്മാൻ പൂനൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ സംഘടന പ്രതിനിധികളായ ഹമീദ് വടകര (കെഎംസിസി), ചന്ദ്രമോഹൻ (ഒഐസിസി), പ്രവീൺ (നവോദയ), ജയരാജ് കൊയിലാണ്ടി, നൗഷാദ് (മീഡിയ) എന്നിവർ സംസാരിച്ചു. ഇബ്രാഹീം ഓമശ്ശേരി, മാഹിൻ വിഴിഞ്ഞം, ഉമർ വളപ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
അഷ്റഫ് അശ്റഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ബാസിത് പട്ടാമ്പി സ്വാഗതവും മുനീർ കൊടുവള്ളി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."