HOME
DETAILS

ഇറ്റലിയിലേക്ക് പറക്കാം; ഇനി വളരെ എളുപ്പത്തില്‍ ഷെങ്കന്‍ വിസ നേടാം; ഇന്ത്യക്കാര്‍ക്ക് സുവര്‍ണാവസരം

  
backup
August 17 2023 | 05:08 AM

italy-issues-new-shengan-visa-for-indian

ഇറ്റലിയിലേക്ക് പറക്കാം; ഇനി വളരെ എളുപ്പത്തില്‍ ഷെങ്കന്‍ വിസ നേടാം; ഇന്ത്യക്കാര്‍ക്ക് സുവര്‍ണാവസരം

സമീപ കാലത്തായി യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. യൂറോപ്പിലെ യൂണിവേഴ്‌സിറ്റികളില്‍ പഠനം നേടുന്നവരും ജോലി തേടിയും കടല്‍ കടക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കാണിക്കുന്നത്. പല രാജ്യങ്ങളും തങ്ങളുടെ കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിച്ചതും ഇന്ത്യയിലെ തൊഴില്‍ ക്ഷാമവുമൊക്കെയാണ് പലരെയും വിദേശത്തേക്ക് പറിച്ച് നടാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഷെങ്കന്‍ വിസ വഴി യൂറോപ്പിലേക്ക് ചേക്കേറിയ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 38 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ആദ്യ ഏഴ് മാസങ്ങളിലെ മാത്രം കണക്കാണിത്.

ഈ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറ്റലി. രാജ്യത്തെ തൊഴില്‍ മേഖലകളെ ബാധിച്ച തൊഴിലാളി ക്ഷാമത്തെ മറികടക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് വേണ്ടി വിസ നടപടികള്‍ ലഘൂകരിക്കുമെന്നാണ് ഇറ്റലിയിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ നേടുന്നതിനായി വേണ്ടിവരുന്ന കാലതാമസം പരമാവധി കുറക്കാനാണ് ഇറ്റലിയുടെ തീരുമാനം. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായി ഇറ്റലിയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തില്‍ സമീപ കാലത്തായി വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ഇറ്റലി രംഗത്തെത്തുന്നത്. ഇനി കാലതാമസം കൂടാതെ വളരെ വേഗത്തില്‍ ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ ലഭ്യമാക്കുമെന്ന് ഇറ്റാലിയന്‍ സ്ഥാനപതി വിന്‍സെന്‍സോ ലൂക്ക പറഞ്ഞു.

'രാജ്യത്തെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലിക്കാരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ വരും നാളുകളില്‍ കൂടുതല്‍ ഇന്ത്യക്കാരെ രാജ്യത്തെത്തിക്കാനുള്ള നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കൈകൊള്ളുന്നുണ്ട്. അതിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് ഷെങ്കന്‍ വിസ ലഭിക്കുന്നതില്‍ നേരിടുന്ന കാലതാമസം വൈകാതെ ഇല്ലാതാക്കാനുള്ള നടപടികള്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ആരംഭിക്കും,- വിന്‍സെന്‍സോ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ക്കായുള്ള വര്‍ക്ക് ലൈസന്‍സ് 15000 ആക്കി ഉയര്‍ത്താന്‍ ഇറ്റലി തയ്യാറായിരുന്നു. ഇത്തവണ എണ്ണത്തില്‍ ഇനിയും വര്‍ധനവാണ് ഉണ്ടാവുക. ഇറ്റലിയിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ 5000 സ്റ്റുഡന്റ് വിസകളാണ് വിതരണം ചെയ്തത്. വരും നാളുകളില്‍ നഴ്‌സിങ് അടക്കമുള്ള മെഡിക്കല്‍ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  6 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  6 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  6 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  6 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  6 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  6 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  6 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  6 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  6 days ago