മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എമിറേറ്റ്‌സ് എന്‍ബിഡിയുമായി ധാരണയില്‍
ദുബായ്: ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീടെയിലറായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മെനാത് (മിഡില്‍ ഈസ്റ്റ്, നോര്‍ത്താഫ്രിക്ക, തുര്‍ക്കി) മേഖലയിലെ മുന്‍നിര ബാങ്കിംഗ് ഗ്രൂപ്പായ എമിറേറ്റ്‌സ് എന്‍ബിഡിയുമായി ധാരണയിലെത്തി. 'എമിറേറ്റ്‌സ് എന്‍ബിഡി ബാങ്കിംഗ് എപിഐ' ഉപയോഗത്തിനുള്ളതാണ് ധാരണ.
ഉയര്‍ന്ന തലത്തിലുള്ള ഡാറ്റാ സമഗ്രതയും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കാന്‍ ഇതു വഴി സാധിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കരുതുന്നു. ഇന്ന് ബിസിനസുകള്‍ നേരിടുന്ന ഏറ്റവും വലിയ കാഷ് മാനേജ്‌മെന്റ് വെല്ലുവിളികളിളിലൊന്നാണ് തടസ്സമില്ലാത്ത വെണ്ടര്‍ പേയ്‌മെന്റുകളും അവയെ സംയോജിപ്പിക്കലും. ആപ്‌ളികേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസുകള്‍ (എപിഐ) പോലുള്ള പരിവര്‍ത്തന സാങ്കേതിക വിദ്യകളില്‍ ഇതിന് മികച്ച പരിഹാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
അതിലൊന്നാണ് ഇനുസരിച്ച് ഉപയോഗപ്പെടുത്തുന്നത്.
എമിറേറ്റ്‌സ് എന്‍ബിഡിയുടെ ഫിനാന്‍ഷ്യല്‍ എപിഐകള്‍ ഉപയോഗിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനായി ബാങ്ക് ഒരു ഒമ്‌നിചാനല്‍ വെണ്ടര്‍ മാനേജ്‌മെന്റ് സിസ്റ്റം സൃഷ്ടിച്ചിട്ടുണ്ട്. ഇതു പ്രകാരം എല്ലാ വിതരണക്കാര്‍ക്കും തത്സമയ ഇടപാട് പ്രോസസ്സിംഗ് വാഗ്ദാനം ചെയ്യുന്നു.
എമിറേറ്റ്‌സ് എന്‍ബിഡിയുമായി സഹകരിച്ച് അതിന്റെ അത്യാധുനിക എപിഐ ബാങ്കിംഗ് സൊല്യൂഷന്‍ ഇത്തരത്തില്‍ നടപ്പാക്കാനാകുന്നതില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് അഭിമാനമുണ്ടെന്ന് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തടസ്സമില്ലാതെ സമന്വയിപ്പിക്കാനും അതുവഴി സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്താനുമുള്ള ബ്രാന്‍ഡിന്റെ നിരന്തര ശ്രമത്തിനനുസൃതമാണീ ധാരണ. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സും എമിറേറ്റ്‌സ് എന്‍ബിഡിയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിനായിഎമിറേറ്റ്‌സ് എന്‍ബിഡി എപിഐ ബാങ്കിംഗ് പേയ്‌മെന്റ് സൊല്യൂഷന്‍ രൂപകല്‍പന ചെയ്ത് തന്ത്രപരമായ പങ്കാളിത്തം നിര്‍വഹിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോള്‍സെയില്‍ ബാങ്കിംഗ് ഗ്രൂപ് ഹെഡ് അഹ്മദ് അല്‍ ഖാസിം പറഞ്ഞു. സാങ്കേതിക വിദ്യയുടെയും ധനകാര്യത്തിന്റെയും തടസ്സമില്ലാത്ത സംയോജനത്തിലൂടെ പരമ്പരാഗത ബിസിനസ് മോഡലുകളെ പരിവര്‍ത്തനം ചെയ്യാനുള്ള തങ്ങളുടെ കഴിവ് അനുപമായ സൊല്യൂഷന്‍ വഴി നിര്‍വഹിക്കാന്‍ കഴിയുന്നുവെന്നും അദ്ദേഹം പ്രത്യശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."