HOME
DETAILS
MAL
കായണ്ണ പഞ്ചായത്ത് ഭരണ സമിതിക്കെതിരേ യു.ഡി.എഫ് പ്രക്ഷോഭത്തിന്
backup
August 23 2016 | 20:08 PM
പേരാമ്പ്ര: കായണ്ണ പഞ്ചായത്ത് ഭരണ സമിതി യു.ഡി.എഫ് വാര്ഡുകളോടും അംഗങ്ങളോടും കാണിക്കുന്ന അവഗണനയ്ക്കെതിരേ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പ്രക്ഷോഭത്തിന്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വിഹിതത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ജയിച്ച വാര്‍ഡുകളെ ഭരണസമിതി അവഗണിക്കുകയാണ്. പദ്ധതി പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും വാര്‍ഡ് അംഗങ്ങളെ തടയുന്ന നടപടിയാണ് അധികാരികള്‍ സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ഇ.ജെ ദേവസ്യ അധ്യക്ഷയായി. കേളോത്ത് കുഞ്ഞബ്ദുല്ല, ഐപ്പ് വടക്കേതടം, ഇ.എം രവീന്ദ്രന്, പി.സി അസ്സയിനാര്‍, പി.പി ശ്രീധരന്, കെ.പി ഗിരീഷ്, എം.വി മൊയ്തി, കെ.എം രാധാകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."