സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ പുതുപ്പള്ളിയില്‍ അങ്കത്തട്ടില്‍ ഏഴുപേര്‍
സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ പുതുപ്പള്ളിയില്‍ അങ്കത്തട്ടില്‍ ഏഴുപേര്‍
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 10 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. മൂന്നുപേരുടെ പത്രിക തള്ളി. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം എ.എ.പി സ്ഥാനാര്‍ത്ഥിയുടേയും മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ അംഗീകരിച്ചു.
ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്), ജി. ലിജിന്‍ ലാല്‍ (എന്‍.ഡി.എ), ഷാജി, പി.കെ. ദേവദാസ്, സന്തോഷ് ജോസഫ്, ലൂക്ക് തോമസ് എന്നിവരുടെ പത്രികയാണ് അംഗീകരിച്ചത്. സ്വതന്ത്രനായി റെക്കാര്‍ഡുകള്‍ക്ക് വേണ്ടി മല്‍സരിക്കുന്ന പദ്മരാജന്റെയും എല്‍.ഡി.എഫ്, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകളാണ് തള്ളിയത്.
ആഗസ്റ്റ് 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. അന്നത്തോടെ മത്സരചിത്രം വ്യക്തമാകും. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ടിന് ഫലപ്രഖ്യാപനം.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായി ജെയ്ക് സി തോമസും യു.ഡി.എഫിന് വേണ്ടി ചാണ്ടി ഉമ്മനും എന്‍.ഡി.എയ്ക്ക് വേണ്ടി ലിജിന്‍ ലാലുമാണ് മത്സര രംഗത്തുള്ളത്. രണ്ട് തവണ ഉമ്മന്‍ചാണ്ടിയോട് തോറ്റ ജെയ്ക്ക് മൂന്നാം അങ്കത്തിനായാണ് ഇറങ്ങുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് നല്കിയ ഒറ്റപേര് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ മകന് തന്നെ ഉപതെരഞ്ഞെടുപ്പില്‍ അങ്കത്തിന് ഇറങ്ങുന്ന സാഹചര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് അല്പം വൈകിയാണെങ്കിലും പരമാവധി വോട്ടുകള്‍ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി സ്ഥാനാര്‍ത്ഥി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."