HOME
DETAILS

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കുട്ടികള്‍ക്ക് നല്‍കാം ഈ ഭക്ഷണങ്ങള്‍

  
backup
August 18 2023 | 13:08 PM

these-foods-can-be-given-to-children-to-boost-memor

ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കുട്ടികള്‍ക്ക് നല്‍കാം ഈ ഭക്ഷണങ്ങള്‍


ഇന്ന് കുട്ടികള്‍ കഴിക്കുന്ന ഭക്ഷണമാണ് ഭാവിയിലെ അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ചില ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ഓര്‍മ ശക്തിയെയും ഏകാഗ്രതയെയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയാണ്. കുട്ടികള്‍ക്ക് ഭക്ഷണം അറിഞ്ഞുതന്നെ കൊടുക്കണം. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം അത്യാവശ്യമാണ്. കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് ഏതൊക്കെ ഭക്ഷണങ്ങള്‍ നല്‍കണമെന്ന് നോക്കാം…

ബ്ലൂബെറി

വൈറ്റമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയവയാണ് ബെറിപ്പഴങ്ങള്‍. കുട്ടികളുടെ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ നല്ല നിറങ്ങളുള്ള ഇവ സഹായിക്കും. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന ഒമേഗ 2ഫാറ്റുകള്‍ ഇവയുടെ കുരുവിലുണ്ട്. സ്‌ട്രോബെറി, ചെറി, ബ്ലൂബെറി, ബ്ലാക്‌ബെറി ഇവ സ്മൂത്തികളില്‍ ചേര്‍ത്തോ സ്‌നാക്ക് ആയോ കുട്ടികള്‍ക്ക് നല്‍കാം.

മത്സ്യങ്ങള്‍

ഒമേഗ3ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയ മത്സ്യമാണ് സല്‍മണ്‍. കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും തലച്ചോറിന്റെ മികച്ച പ്രവര്‍ത്തനത്തിനും ഇത് സഹായിക്കുന്നു. എഡിഎച്ച്ഡി ബാധിച്ച കുട്ടികളില്‍ ഏകാഗ്രതയും ശ്രദ്ധയും വര്‍ധിപ്പിക്കാന്‍ ഒമേഗ3ഫാറ്റി ആസിഡിനാകും.

മുട്ട

പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. അത് കൂടാതെ, അയണ്‍, കൊഴുപ്പ്, വൈറ്റമിന്‍ എ, ഡി, ഇ, ബി 12 ന്. മുട്ടയുടെ മഞ്ഞക്കരുവില്‍ കോളിന്‍ (choline) അടങ്ങിയിട്ടുണ്ട്. ഇത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

വാള്‍നട്ട്

വാള്‍നട്ടില്‍ ഒമേഗ3 അടങ്ങിയിട്ടുണ്ട്. ഇവ കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുന്നു.

ഇലക്കറികള്‍

ഇലക്കറികളായ സ്പിനാച്ച് അഥവാ പച്ചച്ചീര കേല്‍, ലെറ്റിയൂസ് എന്നിവയില്‍ ഫോളേറ്റ്, ഫ്‌ലേവനോയ്ഡുകള്‍, വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ തുടങ്ങിയ തലച്ചോറിനെ സംരക്ഷിക്കുന്ന സംയുക്തങ്ങളുണ്ട്. കരോട്ടിനോയ്ഡ് ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് കുട്ടികളില്‍ ബുദ്ധിശക്തി വര്‍ധിപ്പിക്കും.

ബ്രൊകോളി

വിറ്റാമിന്‍ സിയുടേയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. ഇവ കുട്ടികളിലെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

പീനട്ട് ബട്ടര്‍

ആന്റി ഓക്‌സിഡന്റും വൈറ്റമിന്‍ ഇ യാല്‍ സമ്പുഷ്ടമാണ് പീനട്ട് ബട്ടര്‍. വൈറ്റമിന്‍ ബി1 അഥവാ തയാമിനും ഇതിലുണ്ട്. ഇത് കുട്ടികളിലെ തലച്ചോറിന്റെ വികാസത്തിനു നല്ലതാണ്. ഊര്‍ജ്ജമേകുന്ന ഗ്ലൂക്കോസും പീനട്ട് ബട്ടറിലുണ്ട്. വാഴപ്പഴം പോലുള്ള പഴങ്ങളോടൊപ്പം ഡിപ്പിങ് സോസ് ആയി ഇത് നല്‍കാവുന്നതാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടും.

മുഴുധാന്യങ്ങള്‍

കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങളില്‍ പ്രധാപ്പെട്ടവയാണ് ധാന്യങ്ങള്‍.ഗ്ലൂക്കോസും ബി വൈറ്റമിനുകളും എല്ലാം അടങ്ങിയവയാണ് മുഴുധാന്യങ്ങളും സെറീയല്‍സും. ഇവയില്‍ ഗ്ലൂക്കോസും ഉണ്ട്. നാഡീവ്യവസ്ഥയ്ക്ക് ആരോഗ്യമേകുന്ന ഇവ കുട്ടികളുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. മുഴുവന്‍ ധാന്യങ്ങള്‍ക്ക്, അഥവാ തവിടു കളയാത്ത ധാന്യങ്ങള്‍ക്ക് പോഷകങ്ങളേറും. ആരോഗ്യത്തിനു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രതിരോധ മാര്‍ഗം കൂടിയാണിത്.തവിടു കളയാത്ത ധാന്യങ്ങളില്‍ നാരുകളുടെ അംശം കൂടുതലാണ് എന്നുള്ളതാണ് ഇവയുടെ പ്രധാന ഗുണം. അരി, ഗോതമ്പ്, ധാന്യം എന്നിവയ്ക്ക് പുറമേ, ഓട്‌സ്, ബാര്‍ലി, ക്വിനോവ, ഗ്രാനോള, റൈ എന്നിവയും കുട്ടികള്‍ക്ക് ഗുണകരമാകുന്ന ധാന്യങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യോഗര്‍ട്ട്

അയഡിന്റെ കലവറയായ യോഗര്‍ട്ട് ബുദ്ധി വളര്‍ച്ചയ്ക്കും ചിന്താശേഷി ഉയര്‍ത്താനും ഉത്തമമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പ്രോട്ടീന്‍, സിങ്ക്, ബി 12, സെലേനിയം എന്നിവയും യോഗര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്

നട്‌സുകളും വിത്തുകളും

അപൂരിത കൊഴുപ്പുകളും ഒമേഗ3യും കൊണ്ട് സമ്പുഷ്ടമാണ് നട്‌സുകളും വിത്തുകളും. ഇത് ബുദ്ധിവികാസത്തില്‍ പ്രധാന പങ്കുവഹിക്കുന്നു. പിസ്ത പോലുള്ള നട്‌സുകളില്‍ ല്യൂട്ടിന്‍ എന്നറിയപ്പെടുന്ന ഫൈറ്റോകെമിക്കലുകള്‍ ധാരാളമുണ്ട്. ഇത് ചിന്താശേഷി ഉള്‍പ്പെടെയുള്ള ആരോഗ്യ വളര്‍ച്ചയ്ക്ക് സഹായകമാണ്. മത്തങ്ങാകുരുവില്‍ തലച്ചോറിനേയും ശരീരത്തേയും സംരക്ഷിക്കുന്ന കരുത്തുറ്റ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു

National
  •  12 days ago
No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  12 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  12 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  12 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  12 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  12 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  12 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  12 days ago