ടിക്കറ്റിന് വന്‍ ഇളവ് പ്രഖ്യാപിച്ച് വിമാന കമ്പനി; 50 ശതമാനം വരെ വിലക്കുറവ്
സഊദി അറേബ്യയുടെ ദേശീയ വിമാന കമ്പനിയാണ് സൗദിയ. യാത്രക്കാരെ ആകര്‍ഷിക്കാനായി വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനിയിപ്പോള്‍.എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നതാണ് കമ്പനിയുടെ പുതിയ ഓഫര്‍.സഊദിയിലേക്കും തിരിച്ചുമുളള എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും സൗദിയ ഇളവുകള്‍ നല്‍കുന്നുണ്ട്. ഓഗസ്റ്റ് മാസം 17 മുതല്‍ 30 വരെയുളള ടിക്കറ്റുകള്‍ക്കാണ് കമ്പനി ഓഫര്‍ നല്‍കുന്നത്. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ മാസം വരെ ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
രാജ്യത്തേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായിട്ടാണ് കമ്പനി ടിക്കറ്റിന് ഇത്രയും മികച്ച ഓഫറുകള്‍ നല്‍കുന്നത്, എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.അതേസമയം സെപ്തംബര്‍ 2024, നവംബര്‍ 1523 (സൗദിയില്‍ നിന്നുമുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍, സെപ്തംബര്‍ 2427, നവംബര്‍ 2430(അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളില്‍ നിന്ന് സൗദിയിലേക്കുള്ള സര്‍വീസുകള്‍) എന്നീ തീയതികളില്‍ ഈ ഓഫര്‍ ബാധകമല്ല. സൗദിയയുടെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
Content Highlights:saudia announces 50 percent discount in air tickets
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."