HOME
DETAILS

ഐകോണിക് ഫിനാന്‍സ് എക്‌സ്‌പോ ഡിസം.18, 19 തീയതികളില്‍ ദുബായില്‍

  
backup
August 18 2023 | 14:08 PM

iconic-finance-expo-2023-in-dubai-in-december

ഫിനാന്‍ഷ്യല്‍ ഇന്നൊവേഷന്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഫോറെക്‌സ് എന്നിവയിലെ ഏറ്റവും പുതിയ അവസരങ്ങള്‍ തേടാം

ദുബായ്: ധനകാര്യ മേഖലയിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളും ഉല്‍പന്നങ്ങളും സേവനങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ 'ഐകോണിക് ഫിനാന്‍സ് എക്‌സ്‌പോ' 2023 ഡിസംബര്‍ 18, 19 തീയതികളില്‍ വൈബ്രന്റ് എക്‌സ്‌പോസ് ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിക്കുന്നു. ധനകാര്യ മേഖലയിലെ എല്ലാ വിഭാഗങ്ങളുമടങ്ങുന്ന സമ്പൂര്‍ണ പ്രദര്‍ശനമാണുദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിപുലമായ നിലയില്‍ ഇത്തരമൊരു എക്‌സ്‌പോ ഇതാദ്യമായാണ് ദുബായില്‍ സംഘടിപ്പിക്കുന്നത്. ഫിനാന്‍ഷ്യല്‍ ഇന്നൊവേഷന്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഫോറെക്‌സ് എന്നിവയിലെ ഏറ്റവും പുതിയ അവസരങ്ങള്‍ എക്‌സ്‌പോയില്‍ അവതരിപ്പിക്കും.
ഫിന്‍ടെക്കിന്റെയും ഫോറെക്‌സിന്റെയും ഭാവി രൂപപ്പെടുത്തുന്നതില്‍ വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളെയും സ്റ്റാര്‍ട്ടപ്പുകളെയും ബന്ധിപ്പിക്കുന്ന ആഴത്തിലുള്ള അനുഭവം മുമ്പെങ്ങുമില്ലാത്ത വിധം ഈ സുപ്രധാന വേദി വാഗ്ദാനം ചെയ്യുന്നു.
''വികസിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയില്‍ പര്യവേക്ഷണം നടത്താനുള്ള ഈയവസരം ബിസിനസില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും വിനിയോഗിക്കണം'' -യോര്‍ക്കര്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ആന്റ് ടിഎല്‍സി ഇന്നൊവേഷന്‍സ് സിഎഫ്ഒ കപില്‍ സിംഗ് പറഞ്ഞു.
ഫിനാന്‍സ്, ടെക്‌നോളജി എന്നിവയെ ബന്ധിപ്പിക്കുന്ന ഈ എക്‌സ്‌പോ സമാനതകളില്ലാത്ത രണ്ട് വഴികള്‍ തുറക്കുകയും ഭാവിയെ മാറ്റുന്നതിന്റെ ഭാഗമാവാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതാകുമെന്ന് വൈബ്രന്റ് എക്‌സ്‌പോസ് ഡയറക്ടര്‍ നൗമാന്‍ ഡാനിഷ് അവകാശപ്പെട്ടു.
ഇന്നൊവേഷന്‍ ശക്തിപ്പെടുത്താനും; സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും വളര്‍ച്ച ഊര്‍ജിതപ്പെടുത്താനും; ഫിനാന്‍സ്, ടെക്‌നോളജി മേഖലകളെ സമന്വയിപ്പിച്ച് വിജയികളായവര്‍ക്ക് മുന്നേറാനും ഈ വേദി ഏറ്റവും അനുയോജ്യമായിരിക്കുമെന്നും; ഐകോണിക് ഫിനാന്‍സ് എക്‌സ്‌പോയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും വൈബ്രന്റ് എക്‌സ്‌പോസ് ഓപറേഷന്‍സ് മാനേജര്‍ ബെബിന്‍ ക്യാസ്ട്രൂസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago