കൊയിലാണ്ടി ഫയര്‍ സ്റ്റേഷനെതിരേ സ്പോര്‍ട്സ് കൗണ്‍സില്‍ രംഗത്ത്
കൊയിലാണ്ടി: സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ താല്‍ക്കാലികമായി സ്ഥാപിക്കാനുദ്ദേശിക്കുന്ന ഫയര്‍ സ്റ്റേഷനെതിരേ സ്പോര്‍ട്സ് കൗണ്‍സില്‍ രംഗത്ത്. സ്റ്റേഡിയത്തില്‍ ഒരു തരത്തിലുമുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തരുതെന്നു കത്തു നല്‍കാനുള്ള നീക്കത്തിലാണ് സ്പോര്‍ട്സ് കൗണ്‍സില്‍.
സ്റ്റേഡിയത്തിന്റെ കിഴക്കേ ഗാലറിക്കു പിറകിലെ ഒഴിഞ്ഞ സ്ഥലത്താണ് ഫയര്‍സ്റ്റേഷനു വേണ്ടി നിര്‍മാണ പ്രവൃത്തി തുടരുന്നത്. ഈ വിവരം കഴിഞ്ഞ ദിവസം സ്പോര്‍ട്സ് കൗണ്‍സില്‍ ഭാരവാഹികള്‍ ബോഡി കെയര്‍ പദ്ധതി നടപ്പാക്കാനായി കൊയിലാണ്ടി ഗേള്‍സ് ഹൈസ്കൂളില്‍ എത്തിയപ്പോഴാണറിയുന്നത്. കൊയിലാണ്ടിയില്‍ താല്‍ക്കാലിക കെട്ടിടം പണിയാന്‍ സ്ഥലമുണ്ടെന്നിരിക്കെ കൗണ്‍സിലിനോട് ആലോചിക്കാതെ ഇവിടെ നിര്‍മാണം ആരംഭിച്ചതാണു പ്രശ്നത്തിനിടയാക്കിയത്. എന്നാല്‍ ഇക്കാര്യം കൗണ്‍സില്‍ നിയോഗിച്ച സെക്യൂരിറ്റി ജീവനക്കാരന് പോലും അറിഞ്ഞില്ലെന്നതാണു കൗതുകം.
ക്രിക്കറ്റ് അസോസിയേഷന് നെറ്റ് പ്രാക്ടീസിനായി ഭീമമായ തുകയ്ക്കു വാടകയ്ക്കെടുത്ത സ്ഥലമാണു താല്‍ക്കാലിക ഫയര്‍ സ്റ്റേഷനു വേണ്ടി നിര്‍മാണ പ്രവൃത്തി നടത്തുന്നത്. ഇതിനാല്‍ അസോസിയേഷനും ഇക്കാര്യത്തില്‍ പ്രതിഷേധമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."