ഗൃഹാതുര സ്മരണകളുമായി യുഎഇയില്‍ ഓണാഘോഷം; ലുലു ഓണച്ചന്തക്ക് തുടക്കം
ദുബായ്: യുഎഇയിലെങ്ങും ഗൃഹാതുര സ്മരണകളുണര്‍ത്തി ഓണാഘോഷത്തിന് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ഇതിന്റെ ഭാഗമായി യുഎഇയിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ ഓണച്ചന്തക്ക് തുടക്കമായി. ശനിയാഴ്ച ഖിസൈസ് ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ കേരളീയാന്തരീക്ഷത്തില്‍ സജ്ജീകരിച്ച ഓണച്ചന്ത ചലച്ചിത്ര താരം ഗായത്രി അരുണ്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളും എത്തിച്ചു കൊണ്ടാണ് ഓണച്ചന്ത ഒരുക്കിയിരിക്കുന്നത്. തനി നാടന്‍ കേരളീയ ഓണച്ചന്തയാണ് ഖിസൈസ് ലുലുവിലടക്കം യുഎഇയിലെ മുഴുവന്‍ ഹൈപര്‍ മാര്‍ക്കറ്റുകളിലുമുള്ളത്. അരിയും മറ്റു ഓ വിഭവങ്ങളും കേരളത്തില്‍ നിന്നെത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ അരി ക്ഷാമമുണ്ടെങ്കിലും ആറു മാസത്തേക്കുള്ള അരി ഇനങ്ങള്‍ സ്‌റ്റോക്കുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ സലീം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പോലെ പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹന്‍ നമ്പൂതിരിയാണ് ലുലുവില്‍ ഓണസദ്യക്ക്‌ള നേതൃത്വം നല്‍കുന്നത്. ഓണ്‍ലൈനായും ഓഫ്‌ലൈനായും ബുക്കിംഗ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓണസദ്യക്ക് നല്ല പ്രതികരണമാണുള്ളതെന്നും എം.എ സലീം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."