കാനഡയില്‍ സ്ഥിര താമസം; 'എക്‌സ്പ്രസ് എന്‍ട്രി' കാര്യങ്ങള്‍ എളുപ്പമാക്കും; മൂന്ന് വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം
കാനഡയില്‍ സ്ഥിര താമസം; 'എക്‌സ്പ്രസ് എന്‍ട്രി' കാര്യങ്ങള്‍ എളുപ്പമാക്കും; മൂന്ന് വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് കുടിയേറുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് കാനഡ. യു.കെ, യു.എസ്.എ, ജര്‍മ്മനി എന്നീ രാജ്യങ്ങളോടൊപ്പം ഏറ്റവും കൂടുതല്‍ മലയാളി സാന്നിധ്യമുള്ള രാജ്യം കൂടിയാണിത്. ഉന്നത വിദ്യാഭ്യാസം ലക്ഷ്യംവെച്ച് കടല്‍ കടക്കുന്ന വിദ്യാര്‍ഥികളുടെയും മെച്ചപ്പെട്ട തൊഴില്‍ തേടിയെത്തുന്ന യുവാക്കളുടെയും കുടിയേറ്റക്കാരുടെയും സ്വപ്‌ന ഭൂമിയാണ് കാനഡ.
കാനഡയിലേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അവലംബിക്കുന്ന മാര്‍ഗമാണ് സ്റ്റുഡന്റ് വിസ. പഠനത്തിനപ്പുറം അവിടെ തന്നെയൊരു ജോലി കണ്ടെത്തി സ്ഥിര താമസമാക്കാനാണ് പലരും ശ്രമിക്കുന്നത്.
പക്ഷെ കുടിയേറ്റം വ്യാപകമായതോടെ പലര്‍ക്കും പഠനത്തിന് ശേഷം ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജോലി ലഭിക്കാനുള്ള പ്രയാസവും, ഉയര്‍ന്ന ജീവിത ചെലവും പഠനത്തിന് ആവശ്യമായി വരുന്ന ഫീസുകളും പല മലയാളി വിദ്യാര്‍ഥികളെയും കഷ്ടത്തിലാക്കിയിരിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം മാത്രം ലക്ഷ്യം വെച്ച് കാനഡയിലേക്ക് വിമാനം കയറുന്നവര്‍ താരതമ്യേന കുറവാണ്. ജോലിയും പെര്‍മനെന്റ് റസിഡന്‍സിയുമാണ് പലരും ലക്ഷ്യം വെക്കുന്നത്. സ്റ്റുഡന്റ് വിസയില്‍ ചെന്ന് ജോലിക്ക് ശ്രമിക്കുന്നതിനേക്കാള്‍ മെച്ചം വര്‍ക്ക് വിസയില്‍ കാനഡയിലെത്തുന്നതാണ്.
ഇനി കാനഡയില്‍ സ്ഥിര താമസമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഏറ്റവും വേഗമേറിയതും ജനപ്രിയവുമായ മാര്‍ഗമാണ് എക്‌സ്പ്രസ് എന്‍ട്രി. വിദഗ്ദ തൊഴിലാളികള്‍ക്കാണ് ഈ ഓണ്‍ലൈന്‍ പദ്ധതിയിലൂടെ രാജ്യത്തേക്കെത്താനാവുക. മൂന്ന് തരത്തിലുള്ള പ്രോഗ്രാമുകളാണ് എക്‌സ്പ്രസ് എന്‍ട്രിക്ക് കീഴിലുള്ളത്.
1.ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് (FST)
ഏതെങ്കിലുമൊരു വിദഗ്ധ തൊഴില്‍ മേഖലയില്‍ യോഗ്യതയുള്ള വിദഗ്ധ തൊഴിലാളികളാണ് FST ക്ക് കീഴില്‍ വരുന്നത്. ഏതെങ്കിലും കനേഡിയന്‍ കമ്പനി നിങ്ങളെ ജോലിക്ക് എടുക്കുകയോ അല്ലെങ്കില്‍ നിങ്ങളുടെ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
- ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ (FSW)
വിദേശ തൊഴിലില്‍ പരിചയമുള്ള വിദഗ്ദ തൊഴിലാളികളാണ് ഈ പട്ടികയില്‍ പെടുന്നത്. ഇവര്‍ വിദ്യാഭ്യാസം അടക്കമുള്ള മറ്റ് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. - കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് (CEC)
കനേഡിയന്‍ തൊഴിലുകളില്‍ പരിചയമുള്ള വിദഗ്ധ തൊഴിലാളികളാണ് ഈ ലിസ്റ്റില്‍ വരുന്നത്. മൂന്ന് വര്‍ഷത്തെ കനേഡിയന്‍ ജോലി പരിചയമുള്ളവര്‍ക്ക് നേരിട്ട് എക്‌സ്പ്രസ് എന്‍ട്രിക്ക് അപേക്ഷിക്കാവുന്നതാണ്.
നടപടിക്രമങ്ങള്‍
എക്‌സ്പ്രസ് എന്‍ട്രിയുടെ ഭാഗമായ ഒരു പ്രോഗ്രാമിന് നിങ്ങള്‍ യോഗ്യനാണോ എന്ന് കണ്ടെത്താന്‍ ചില വഴികളുണ്ട്. നിങ്ങള്‍ വിസക്ക് വേണ്ട മിനിമം ആവശ്യകതകള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ കനേഡയിന്‍ സര്‍ക്കാറിന്റെ വെബ്‌സൈറ്റില്‍ നല്‍കിയ കുറച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതിയാവും. കൂടാതെ ഓരോ പ്രോഗ്രാമിനുമുള്ള വിശദമായ യോഗ്യതകള്‍ നിങ്ങള്‍ക്ക് ഉണ്ടോയെന്നും പരിശോധിക്കാവുന്നതാണ്. തുടര്‍ന്ന് സൈറ്റില്‍ നിങ്ങളുടെ പ്രൊഫൈല്‍ സമര്‍പ്പിക്കുകയാണെങ്കില്‍ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) ഉപയോഗിച്ച് നിങ്ങളെ എക്സ്പ്രസ് എന്‍ട്രി പൂളില്‍ റാങ്ക് ചെയ്യും. റാങ്കിങ്ങില്‍ മിനിമം പോയിന്റിന് മുകളില്‍ സ്‌കോര്‍ ചെയ്ത വ്യക്തിക്ക് മാത്രമായിക്കും വിസക്കുള്ള ക്ഷണം ലഭിക്കുക. വിസ അംഗീകരിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ വിശദമായ ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കണം. ഐഎല്‍ടിഎസ് സ്‌കോര്‍, വിദ്യാഭ്യാസ യോഗ്യത, പൊവിന്‍ഷ്യല്‍ നോമിനേഷന്‍ (ഉണ്ടെങ്കില്‍), ജോബ് ഓഫര്‍ ലെറ്റര്‍, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, പ്രൂഫ് ഓഫ് ഫണ്ട്, പൊലീസ് വെരിഫിക്കേഷന്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടഫിക്കറ്റ് തുടങ്ങിയവയെല്ലാം ഹാജരാക്കണം.
എങ്കിലും ഓണ്‍ലൈന്‍ എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ പൂര്‍ത്തിയാക്കുകയോ പൂളില്‍ പ്രവേശിക്കുകയോ ചെയ്യുന്നതിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാനുള്ള ക്ഷണം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പുനല്‍കുന്നില്ല. പൂളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോറുകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എക്സ്പ്രസ് എന്‍ട്രിക്ക് അപേക്ഷിക്കാനുള്ള ക്ഷണം കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് നല്‍ക്കുന്നു. നിങ്ങള്‍ക്ക് ക്ഷണം ലഭിച്ചാല്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ വിസയ്ക്കായി അപേക്ഷിക്കാം. തുടര്‍ന്ന് ഏതാനും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കാനഡയിലേക്ക് പറക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."