യു.എ.യിലെ പ്രമുഖ ഹോട്ടലില്‍ ജോലി നേടാം; ക്ലീനിങ് സ്റ്റാഫ് മുതല്‍ അസിസ്റ്റന്റ് മാനേജര്‍ വരെ; ഇന്നുതന്നെ അപേക്ഷിക്കൂ
യു.എ.യിലെ പ്രമുഖ ഹോട്ടലില്‍ ജോലി നേടാം; ക്ലീനിങ് സ്റ്റാഫ് മുതല്‍ അസിസ്റ്റന്റ് മാനേജര്‍ വരെ; ഇന്നുതന്നെ അപേക്ഷിക്കൂ
ലോകോത്തര ഹോട്ടല്‍ ബ്രാന്‍ഡായ ലെ മെറിഡിയന്റെ യു.എ.ഇ ശൃംഖലകളില്‍ ജോലിയൊഴിവ്. ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നിരവധി ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഫുള്‍ ടൈം ജോലിയെടുക്കാന്‍ സാധിക്കാത്തവര്‍ക്കായി പാര്‍ട് ടൈം ജോലികള്‍ക്കും അവസരമുണ്ട്. പ്രവര്‍ത്തന പരിചയമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും ജോലിക്കായി അപേക്ഷിക്കാന്‍ സാധിക്കും.
തസ്തികകള്‍
വൈവിധ്യമാര്‍ന്ന തൊഴില്‍ അവസരങ്ങളാണ് കമ്പനി ഉദ്യോഗാര്‍ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. ഫ്രണ്ട് ഡെസ്‌ക് എക്‌സിക്യൂട്ടീവ്, ഷെഫ്, ഹൗസ് കീപ്പിങ്, മാര്‍ക്കറ്റിങ് മാനേജര്‍, എന്നിവയോടൊപ്പം ഫുഡ് സര്‍വ്വീസ്,കുക്ക്, ഹ്യൂമണ്‍ റിസോഴ്‌സ് എക്‌സിക്യൂട്ടീവ്, സര്‍വ്വീസ് ഏജന്റ്, ബീവറേജ് മാനേജര്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, ഫ്‌ളോര്‍ സൂപ്പര്‍ വൈസര്‍, കഫ്റ്റീരിയ കുക്ക്, ബിസിനസ് സെന്‍ട്രല്‍ അസിസ്റ്റന്റ്, ഗസ്റ്റ് എക്‌സ്പീരിയന്‍സ് എക്‌സ്‌പേര്‍ട്ട്, ഗസ്റ്റ് സര്‍വ്വീസ് ഏജന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഇതിന് പുറമെ സര്‍വര്‍- റൂം സര്‍വീസ്, മാര്‍ക്കറ്റിങ് മാനേജര്‍, കിച്ചണ്‍ സൂപ്പര്‍വൈസര്‍, റവന്യൂ ക്ലര്‍ക്ക്, റസ്റ്റോറന്റ് മാനേജര്‍, വി.ഐ.പി സര്‍വ്വീസ് കോര്‍ഡിനേറ്റര്‍, കാറ്ററിങ് അസിസ്റ്റന്റ് മാനേജര്‍, അറ്റന്‍ഡന്റ്, മെക്കാനിക്, സി.ആര്‍ സൂപ്പര്‍വൈസര്‍ എന്നീ മേഖലകളിലും താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ലെ മെറിഡിയന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."