പൊതുസ്ഥലത്ത് മദ്യപാനം; അബുദാബിയിൽ മലയാളികൾ ഉൾപ്പെടെ അറസ്റ്റിൽ
പൊതുസ്ഥലത്ത് മദ്യപാനം; അബുദാബിയിൽ മലയാളികൾ ഉൾപ്പെടെ അറസ്റ്റിൽ
അബുദാബി: യുഎഇയിൽ പൊതുസ്ഥലങ്ങളിൽ മദ്യപിച്ചതിന് മലയാളികൾ ഉൾപ്പെടെ നിരവധിപ്പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അബുദാബിയിലെ മുസഫ ഷാബിയ 12ൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. താമസസ്ഥലങ്ങൾക്ക് സമീപം തുറസ്സായ സ്ഥലങ്ങളിൽ മദ്യപിച്ചതിനാണ് ഇവരെ പിടികൂടിയത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറി.
ഇന്നലെയാണ് മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളെ പിടികൂടിയത്. പൊതുസ്ഥലത്ത് മദ്യപിക്കുന്ന പ്രവണത വർധിച്ച സാഹചര്യത്തിലാണ് പൊലിസ് പരിശോധന നടത്തിയത്. ലേബർ ക്യാംപ്, ബാച്ച്‌ലേഴ്സ് താമസ കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. ഇത്തരം പ്രവണതകൾ വ്യാപകമായ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പ്രോസിക്യൂഷന് കൈമാറിയ പ്രതികൾക്കുള്ള ശിക്ഷ വൈകാതെ കോടതി വിധിക്കും. തടവോ പിഴയോ രണ്ടും ചേർത്തോ ആയിരിക്കും ശിക്ഷ ലഭിക്കുക. അബുദാബിയിൽ മദ്യം ഉപയോഗിക്കുന്നതിന് വിലക്കുള്ള സ്ഥലമാണ്. വ്യക്തികൾ മദ്യം വിൽക്കുന്നതും ശേഖരിക്കുന്നതും നിയമലംഘനമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."