യൂണിഫോം സിവില്‍ കോഡ് നമ്മുടെ രാജ്യത്ത് അപ്രായോഗികമാണെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍
യൂണിഫോം സിവില്‍ കോഡ് നമ്മുടെ രാജ്യത്ത് അപ്രായോഗികമാണെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍
മസ്‌കറ്റ് : സമൂഹങ്ങനെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള യൂണിഫോം സിവില്‍ കോഡ് നമ്മുടെ രാജ്യത്ത് അപ്രായോഗികമാണെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സമസ്ത ഇസ്ലാമിക് സെന്റര്‍ ഒമാന്‍ ആസിമാ മേഖലാ സമ്മേളന പരിപാടിയുടെ ഭാഗമായി റുസൈല്‍ അല്‍ മകാരിം ഹാളില്‍ നടന്ന പൊതു പരിപാടിയില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്ത് ഒരുപാടു ജനസമൂഹങ്ങളും ഗോത്ര വര്‍ഗ്ഗങ്ങളും വിവിധ മതങ്ങളുമുണ്ട് ഇവര്‍ക്കെല്ലാവര്‍ക്കും ഒരു നിയമം എന്നത് നടക്കാത്ത ഒന്നാണ്. ഇത് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. രാജ്യത്തെ എല്ലാ ന്യൂനപക്ഷ മത വിഭാഗങ്ങളെയും ഗോത്ര വര്‍ഗങ്ങളേയും ബാധിക്കുന്ന പ്രശ്‌നം ആണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം ഒരു ബഹുമത രാജ്യം ആണ്. മതപരമായ ബഹുത്വം ഉണ്ടെങ്കില്‍ നിയമപരമായ ബഹുത്വവും ഉണ്ടാകും. അവനവന്റെ വിശ്വാസം അനുസരിച്ചു മുന്നോട്ട് പോകാന്‍ ഭരണഘടനയുടെ ഇരുപത്തി ഒന്‍പതാം വകുപ്പില്‍ അവകാശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സമസ്ത ഇസ്ലാമിക് സെന്റര്‍ അസിമാ മേഖല പ്രസിഡന്റ് ഷെയ്ഖ് അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. യൂസഫ് മുസ്‌ലിയാര്‍ സീബ് പ്രാര്‍ത്ഥന നിര്‍വഹിച്ചു. എസ് ഐ സി ഒമാന്‍ ദേശീയ കമ്മറ്റി പ്രസിഡന്റ് അന്‍വര്‍ ഹാജി, മസ്ജിദുല്‍ റഹ്മാന്‍ ഇമാം ഷെയ്ഖ് സൈദ് അല്‍ ഗാഫ്‌റി, എസ് ഐ സി ഒമാന്‍ നാഷണല്‍ കമ്മറ്റി ഓഗനൈസര്‍ കെ എന്‍ എസ് മൗലവി, എസ് ഐ സി ഒമാന്‍ ദേശീയ കമ്മറ്റി സെക്രട്ടറി ശിഹാബുദ്ധീന്‍ ഫൈസി, മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍, സൈദ് ശിവപുരം,ഹാഷിം ഫൈസി
ഷൈജല്‍ സാഹിബ് ബൗഷര്‍
മോയിന്‍ ഫൈസി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എസ് ഐ സി ദേശീയ കമ്മറ്റി വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ഹാജി സ്വാഗതവും, എസ് ഐ സി അസിമാ മേഖലാ സെക്രട്ടറി കെ പി സുബൈര്‍ ഫൈസി നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി മജ്‌ലിസുന്നൂറും ഖാഫില ബുര്‍ദ സംഘം അവതരിപ്പിച്ച ബുര്‍ദ മജ്‌ലിസും അരങ്ങേറി. എസ് ഐ സിയുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലയിലും വ്യാപിപ്പിക്കാനും കൂടുതല്‍ ഊര്ജിതമാക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."