HOME
DETAILS
MAL
അഭിഭാഷക ധാര്‍മികത ലംഘിച്ചു; മാത്യൂ കുഴല്‍നാടനെതിരേ വീണ്ടും പരാതി
backup
August 19 2023 | 11:08 AM
തിരുവനന്തപുരം: കോണ്‍ഗ്രസ് എം.എല്‍.എ മാത്യൂ കുഴല്‍നാടനെതിരേ വീണ്ടും പരാതി. ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം എന്റോള്‍ ചെയ്ത അഭിഭാഷകന് ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാര്‍ കൗണ്‍സില്‍ പരാതി നല്‍കിയത്.
ചട്ടപ്രകാരം എന്റോള്‍ ചെയ്ത അഭിഭാഷകന് ബിസിനസ് ചെയ്യാന്‍ പാടില്ലെന്നും മാത്യു കുഴല്നാടന് റിസോര്‍ട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാല്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഓള് ഇന്ത്യ ലോയേഴ്സ് യൂണിയന് സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവ് ആണ് പരാതിക്കാരന്. പരാതിയില്‍ മാത്യു കുഴല്‍നാടനോട് വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്മാന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."