പുല്ലുവിളയില്‍ ഇന്നലെ രണ്ടുപേര്‍ക്കു കൂടി കടിയേറ്റു
കോവളം: പുല്ലുവിളയില്‍ ഇന്നലെയും രണ്ട് പേര്‍ക്ക് പട്ടികടിയേറ്റു.
പുല്ലുവിള, പറമ്പു പുരയിടത്തില്‍ അന്തോണിയപ്പന്‍ (58), കരിച്ചല്‍ സ്വദേശി ജോയി എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെ 11.30ന് കടപ്പുറത്തു വച്ചാണ് അന്തോണിയപ്പന്‍ കടിയേറ്റത്. ഉടന്‍ തന്നെ പുല്ലുവിള സാമൂഹികാരോഹ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി പ്രാഥമിക ശുശ്രൂക്ഷ നല്‍കിയതിന് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇയാളെ വൈകിട്ട് വിട്ടയച്ചു. ജോയിയെ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശിലുവമ്മയെ കൊന്നതിനു ശേഷം നായ്ക്കള്‍ ഇതുവരെ എട്ടോളം പേരെയാണ് കടിച്ചത്. ശിലുവമ്മയെ ആക്രമിച്ച ദിവസം കടിയേറ്റ ഡെയ്സി (52)യെ ഇന്ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
അതേ സമയം നായ്ക്കളെ പിടിക്കാന്‍ കരിങ്കുളം പഞ്ചായത്ത് ആലപ്പുഴയില്‍ നിന്ന് സംഘത്തെയെത്തിച്ചു. വൈകുന്നേരമെത്തിയ നാലംഗ സംഘം നിമിഷങ്ങള്‍ക്കകം നിരവധി എണ്ണത്തെ പിടികൂടി. പിടികൂടി.നായ്ശല്യം പൂര്‍ണമായും ഒഴിവാക്കുന്നത് വരെ സംഘം ഇവിടെ തുടരുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."