മികച്ച ശമ്പളം; കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക്; സഊദിയില്‍ വന്‍ വിജയമായി സ്വദേശിവത്ക്കരണം
റിയാദ്: സഊദിയില്‍ നടപ്പിലാക്കിയ സ്വദേശിവത്ക്കരണം മികച്ച നേട്ടം കൈവരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. നടപടികള്‍ ഒട്ടേറെപേര്‍ക്ക് പ്രയോജനം ചെയ്‌തെന്നും സ്വകാര്യ മേഖലയിലുള്‍പ്പെടെ മികച്ച ശമ്പളം കൈപറ്റുന്ന സ്വദേശികള്‍ ഉയര്‍ന്നു വന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്താനും സ്വദേശിവത്ക്കരണത്തിലൂടെ സാധിച്ചിട്ടുണ്ട്.മാസം ഒരു ലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങുന്ന സൗദി പൗരന്മാരുടെ എണ്ണം 20 ലക്ഷത്തോളമെത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) കണക്കുകള്‍ ഉദ്ധരിച്ച് പ്രദേശിക പത്രമാണ് രാജ്യത്തെ സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നവരുടെ ശമ്പള വിവരം പുറത്തുവിട്ടത്. ഇതുപ്രകാരം, സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന സൗദി പൗരന്മാരുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. രാജ്യത്ത് പ്രതിമാസം 5,000 റിയാലോ അതിന് മുകളിലോ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 20 ലക്ഷത്തോളമാണെന്നാണ് റിപോര്‍ട്ട്. ഇതിന്റെ പകുതിയോളം സ്വദേശികളുടെ വേതനം 10,000 റിയാലോ അതില്‍ കൂടുതലോ ആണ്.
കൂടാതെ രാജ്യത്ത് 10,000 റിയാലില്‍ കൂടുതല്‍ വേതനം വാങ്ങുന്ന ജീവനക്കാരുടെ പകുതിയോളവും റിയാദ് നഗരത്തിലാണ് താമസിക്കുന്നതെന്നും, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നിലവില്‍ വെറും 8.5 ശതമാനമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.
Content Highlights:benefits of indigenization in saudi arabia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."