HOME
DETAILS
MAL
തെരുവുനായ ശല്യം: നഗരസഭ നടപടികള്‍ തുടങ്ങി
backup
August 23 2016 | 20:08 PM
തിരുവനന്തപുരം: തെരുവുനായ ശല്യത്തിന് ശാശ്വത പരി
ഹാരം കാണാന്‍ തിരുവനന്തപുരം നഗരസഭ നടപടികള്‍ ആരംഭിച്ചു.
ഇന്നലെ മുതല്‍ നായ പിടുത്തം ഊര്‍ജിതമാക്കി. നേരത്തേയും നഗരസഭയുടെ നേതൃത്വത്തില്‍ നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നെങ്കിലും പുല്ലുവിളയിലെ സംഭവത്തെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തോട്ടപൊട്ടിച്ച് ഭയപ്പെടുത്തി കെണിവെച്ചാണ് നായ്ക്കളെ പിടികൂടുന്നത്. ഇവയെ പേട്ടയിലുള്ള മൃഗാശു
പത്രിയില്‍ കൊണ്ടുപോയി വന്ധീകരിച്ചശേഷം എവിടുന്നാണോ പിടുകൂടുന്നത് അവിടെ തന്നെ കൊണ്ടു
വിടും. എ.ബി.സി പദ്ധതിയുടെ ഭാഗമായാണ് നായ്പിടുത്തം.
അക്രമകാരികളായവയെ ഡോക്ടറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൊല്ലാനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."