വീണ ഐ.ജി.എസ്.ടി കൊടുത്തെന്ന് തെളിയിച്ചാല്‍ കുഴല്നാടന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? ; വെല്ലുവിളിയുമായി എ.കെ ബാലന്
വീണ ഐ.ജി.എസ്.ടി കൊടുത്തെന്ന് തെളിയിച്ചാല്‍ കുഴല്നാടന് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമോ? ; വെല്ലുവിളിയുമായി എ.കെ ബാലന്
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയ്ക്കെതിരെ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങളുന്നയിച്ച മാത്യു കുഴല്നാടന് എം.എല്‍.എയ്ക്ക് മറുപടിയുമായി സി.പി.എം നേതാവ് എ.കെ ബാലന്. വീണയും ബന്ധപ്പെട്ട കമ്പനിയും ഐ.ജി.എസ്.ടി അടച്ചെന്ന് തെളിയിച്ചാല്‍, അവര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയാനും പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാനും മാത്യു കുഴല്നാടന് തയ്യാറാകുമോയെന്ന് എ.കെ ബാലന് ചോദിച്ചു.
ഐ.ജി.എസ്.ടി കൊടുത്തിട്ടില്ലെന്ന് പറയാന്‍ മാത്യു കുഴല്നാടന് ഈ രേഖകള്‍ എവിടെനിന്നാണ് കിട്ടിയത്. ഐ.ജി.എസ്.ടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍, അതിന് ബന്ധപ്പെട്ട ഫോറം നോട്ടിസ് അയക്കും. ഇവിടെ മതിയായ നികുതി നല്‍കിയിട്ടില്ലെന്നുപറഞ്ഞ് ഇന്‍കം ടാക്സ് നോട്ടിസ് നല്‍കിട്ടുണ്ടോ? ജി.എസ്.ടി. നോട്ടിസ് നല്‍കിയിട്ടുണ്ടോ? ഇതൊന്നും ചെയ്യാതെ വായില്‍ തോന്നിയത് വിളിച്ചുപറയുകയാണെന്നും എ.കെ ബാലന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."