അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഹൈവേകളില്‍ നിന്ന് ഉടന്‍ മാറ്റണം; സംസ്ഥാനങ്ങളോട് നിതിന്‍ ഗഡ്കരി
അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഹൈവേകളില്‍ നിന്ന് ഉടന്‍ മാറ്റണം
ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാന്‍ ഉടന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. മൃഗങ്ങളെ റോഡില്‍ നിന്ന് അകറ്റാന്‍ എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലും വേലികള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്കി. മൃഗങ്ങളുടെ സഞ്ചാരം മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ ദേശീയ പാതകളില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
രാജ്യത്തെ ദേശീയപാതകള്‍ മെച്ചപ്പെട്ടതോടെ വാഹനത്തിരക്കും വര്‍ധിച്ചു. തല്‍ഫലമായി, റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും കൂടിയുണ്ട്. ഹൈവേകളില്‍ മൃഗങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കണം. മൃഗങ്ങള്‍ ദേശീയ പാതകളിലേക്ക് കടക്കാതിരിക്കാന്‍ എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലും വേലികള്‍ സ്ഥാപിക്കണമെന്നും ഗഡ്കരി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.
എക്സ്പ്രസ് വേകളിലും ദേശീയ പാതകളിലും മുളകൊണ്ട് നിര്‍മ്മിച്ച വേലികള്‍ സ്ഥാപിക്കുമെന്നും ഛത്തീസ്ഗഡില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുമെന്നും ഗഡ്കരി കഴിഞ്ഞ ആഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. മുള ഉപയോഗിച്ച് നിര്‍മിക്കുന്ന വേലികള്‍ ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൃഗങ്ങള്‍ ഹൈവേയില്‍ പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ ആക്സിസ് കണ്ട്രോള് റോഡുകള്‍ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."