പൊതുഗതാഗത സൗകര്യം ശക്തമാക്കണം; റിയാദ് ബസ് സര്‍വീസിന്റെ മൂന്നാം ഘട്ടവുമായി സഊദി
റിയാദ്: കിങ് അബ്ദുല്‍ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായിട്ടുളള റിയാദ് ബസ് സര്‍വീസിന്റെ മൂന്നാം ഘട്ടത്തിന് സഊദിയില്‍ തുടക്കം. മാര്‍ച്ചില്‍ ആരംഭിച്ച റിയാദ് ബസ് സര്‍വീസ് വലിയ വിജയമാണ് രാജ്യത്ത് കരസ്ഥമാക്കിയത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരവെയാണ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് രാജ്യത്ത് തുടക്കമാകുന്നത്. ഇതുവരേക്കും പദ്ധതിയുടെ ഭാഗമായി 4,35,000 ബസ് സര്‍വീസുകളാണ് രാജ്യത്ത് നടന്നത്. 40 ലക്ഷത്തിന് മേല്‍ യാത്രക്കാര്‍ ഇക്കാലയളവില്‍ പദ്ധതിയുടെ ഭാഗമാവുകയും ചെയ്തു.
പൊതുഗതാഗതം വികസിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടുന്ന വിഷന്‍ 2030 എന്ന പദ്ധതിയുടെ ഒരു ഭാഗമാണ് റിയാദ് ബസ് സര്‍വ്വീസ്. മൂന്നാം ഘട്ടം ആരംഭിച്ചതോട് കൂടി റിയാദ് ബസ് പദ്ധതിയുടെ ആകെ റൂട്ടുകള്‍ 33 ആയും ബസ് സ്റ്റോപ്പുകളുടെ എണ്ണം 1,611 ആയും ഉയര്‍ത്തും. മൊത്തം 565 ബസുകളാണ് ഈ റൂട്ടില്‍ പദ്ധതിയുടെ ഭാഗമായി സര്‍വീസ് നടത്തുന്നത്.
റിയാദ് ബസ് സര്‍വീസ് സേവനങ്ങള്‍ എളുപ്പത്തിലും വേഗത്തിലും പ്രാപ്തമാക്കാന്‍ റിയാദ് ബസ് ആപ്പ് ഉപഭോക്താക്കളെ സഹായിക്കുന്നു. രണ്ടു മണിക്കൂര്‍ ടിക്കറ്റിന് നാലു റിയാല്‍, മൂന്നു ദിവസത്തേക്കുള്ള ടിക്കറ്റിന് 20 റിയാല്‍, ഏഴു ദിവസത്തേക്കുള്ള ടിക്കറ്റിന് 40 റിയാല്‍, 30 ദിവസത്തേക്കുള്ള ടിക്കറ്റിന് 140 റിയാല്‍ എന്നിങ്ങിനെ വ്യത്യസ്ത നിരക്കുകളിലുള്ള ടിക്കറ്റുകള്‍ അടങ്ങിയ വൈവിധ്യമാര്‍ന്ന ഓപ്ഷനുകളും റിയാദ് ബസ് സര്‍വീസില്‍ യാത്രക്കാര്‍ക്ക് ലഭ്യമാണ്.
Content Highlights:riyadh bus service third phase is started
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."